കുറ്റിപ്പുറം:കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.തൃപ്രങ്ങോട് സ്വദേശിയാണ് മരിച്ചതെന്നാണ് നിഗമനം.ചൊവ്വാഴ്ച രാത്രി പത്തരയോടെ കുറ്റിപ്പുറം പാലത്തിന് സമീപത്താണ് അപകടം.കോട്ടയത്ത് നിന്ന് കാസര്‍കോഡ് പോയിരുന്ന സ്വിഫ്റ്റ് ബസ്സില്‍ എതിരെ വന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കുറ്റിപ്പുറം പോലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.







