ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം മഞ്ചാടി സീസൺ 3 സംഘടിപ്പിച്ചു.ചങ്ങരംകുളം എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ നടന്ന കലോത്സവം പൊന്നാനി എം എൽ എ പി നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. പ്രശസ്ത റാപ്പ് ഗായകൻ ബേബി ജീൻ മുഖ്യ അതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാമദാസ് മാസ്റ്റർ,റീസ പ്രകാശ്,പ്രഭിത ടീച്ചർ, അബ്ദു സലാം എന്ന കുഞ്ഞു, പി വിജയൻ, ഉണ്ണി ഒതളൂർ,തസ്‌നീം അബ്ദുൽ ബഷീർ, അബ്ദുൽ മജീദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.ഷഹന നാസർ സ്വാഗതവും ഐ സി ഡി എസ് സൂപ്രവൈസർ സുലൈഖ ഭാനു നന്ദിയും പറഞ്ഞു.