പൊന്നാനി: റേഷൻ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്‌ക്രിയമായി നിൽക്കുകയാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് കുറ്റപ്പെടുത്തി.കേരള സർക്കാർ റേഷൻ കടകളിൽ ഭക്ഷ്യ ധാന്യങ്ങളില്ലാതാക്കിയ ദുരവസ്ഥ ക്കും അനാസ്ഥയ്ക്കും എതിരെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിജിം റോഡിലുള്ള റേഷൻ കടക്ക് മുൻപിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്. എല്ലാ മേഖലയിലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ നിത്യോപയോഗ സാധനങ്ങളുടെ റിക്കാർഡ് വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും,റേഷൻ കടകളിലും, സപ്ലൈക്കോ കളിലും ഭക്ഷ്യ വിതരണം ശക്തിപ്പെടുത്തണമെന്നും ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.മൻമോഹൻ സിംഗ് സർക്കാർ നടപ്പിൽ വരുത്തിയ ഭക്ഷ്യ സുരക്ഷാ നയം മോദി സർക്കാർ തകർത്തതിന്റെ ഫലമാണ് ഇന്ന് രാജ്യം ദാരിദ്ര അവസ്ഥയിലെക്ക് കടക്കുവാൻ കാരണമെന്നും ടി.കെ. അഷറഫ് കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡണ്ട് കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പുന്നക്കൽ സുരേഷ്, എം. രാമനാഥൻ, എം. അബ്ദുൽ ലത്തീഫ്, ശ്രീകല ചന്ദ്രൻ,മിനിജയപ്രകാശ്, ഉണ്ണികൃഷ്ണൻ പൊന്നാനി,പ്രിയ,താജുദ്ധീൻ പുതുപൊന്നാനി, എം. മുരളി,ടി.വി.ബാവ,എം അബൂബക്കർ,പ്രസാദ്,അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.