തൃശൂർ: ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ട്രെയിനിനുള്ളിൽ കത്തിക്കുത്ത്. കന്യാകുമാരി എക്‌സ്‌പ്രസിനുള്ളിലാണ് സംഭവം നടന്നത്. കായംകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവാക്കൾ തമ്മിലാണ് സംഘർഷമുണ്ടായത്.ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. പിന്നാലെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡയിലെടുത്തു