തിരുവനന്തപുരം: വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് റേഷൻ വ്യാപാരി സംഘടനകൾ ആരംഭിച്ച അനിശ്ചിതകാല കടയടപ്പ് സമരം എട്ടാം മണിക്കൂറിൽ തീർന്നു. വേതന പരിഷ്കരണത്തിൽ പ്രഖ്യാപനമുണ്ടാകാതെ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാട് ഭക്ഷ്യമന്ത്രി,ധനമന്ത്രി എന്നിവർ വിളിച്ച യോഗത്തിൽ സ്വീകരിച്ച സംഘടനകൾ, ഇന്നലെ നിലപാട് മാറ്റി.മാർച്ചിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന ഭക്ഷ്യ മന്ത്രി ജി.ആർ.അനിലിന്റെ ഉറപ്പിൽ സമരം അവസാനിപ്പിക്കാൻ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. സംഘടനകൾ മുന്നോട്ടുവച്ച ആവശ്യങ്ങളോട് ഉടനടി വഴങ്ങാതെ സമരമവസാനിപ്പിക്കാനിടയാക്കിയത് സർക്കാരിന് നേട്ടമായി. റേഷൻ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഭക്ഷ്യമന്ത്രിക്ക് നിർദേശം നൽകിയിരുന്നുരാവിലെ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങളും ധർണ്ണകളും നടത്തിയാണ് റേഷൻ വ്യാപാരികൾ സമരം തുടങ്ങിയത്. സെക്രട്ടേറിയറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലും വ്യാപാരികൾ മാർച്ച് ചെയ്തു. സഹകരണ സ്ഥാപനങ്ങളുടെ കീഴിലും താൽകാലിക ലൈസൻസികൾ നടത്തിവരുന്നതുമായ 256 റേഷൻകടകൾ മാത്രമാണ് തുറന്നത്. വൈകിട്ട് നാലോടെ സമരം ഒത്തുതീർപ്പായപ്പോൾ കൂടുതൽ കടകൾ തുറന്നു. ഇന്നലെ രാത്രി 8ന് 380 കടകൾ തുറന്നു പ്രവർത്തിച്ചു.സർക്കാരിന്റെവിരട്ടൽ
സമരത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ നിർദേശംഅടച്ചിട്ട റേഷൻ കടകൾ ഏറ്റെടുക്കാനുള്ള പ്ലാൻ ഉദ്യോഗസ്ഥർ തയ്യാറാക്കി. സഞ്ചരിക്കുന്ന റേഷൻകടകൾ എല്ലാ താലൂക്കുകളിലും ആരംഭിക്കാനും തീരുമാനം
ഒത്തുതീർപ്പ്തീരുമാനങ്ങൾ1.വേതന പാക്കേജ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ റപ്പോർട്ടിന്മേൽ മാർച്ചിൽ ചർച്ച.2.ഓരോ മാസത്തെയും കമീഷൻ അടുത്ത മാസം 10, 15 തീയതിക്കുള്ളിൽ നൽകാം3.ഡിസംബറിലെ കമ്മീഷൻ ഇന്ന് വ്യാപാരികളുടെ അക്കൗണ്ടിലെത്തിക്കും