തൃശൂര്‍ ; തൃശൂര്‍ മാളയില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ എസ്എഫ്‌ഐ നേതാവ് ആഷിഖിന് ഗുരുതര പരുക്കേറ്റു. പരുക്കേറ്റ ആഷിഖ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
എസ്.എഫ്.ഐ കേരളവർമ കോളജ് യൂണിറ്റ് പ്രസിഡന്‍റ് ആഷിഖിനാണ് പരുക്കേറ്റത്. കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു കെ എസ് യു പ്രവര്‍ത്തകരുടെ ആക്രമണം.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുലിന്റെ നേതൃത്വത്തിൽ ഇരുമ്പ് വടിയടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘമാണ് മത്സരാർഥികളെ ആക്രമിച്ചത്. കലോത്സവ വേദിയിൽ നിന്ന് വിദ്യാർഥികളെ സംഘാടകർ തല്ലി ഓടിക്കുകയായിരുന്നു.
സംഘടകരുടെ ബാഡ്‌ജ് ധരിച്ചിരുന്ന കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയുധങ്ങളുമായി സംഘടിച്ചെത്തി വിദ്യാർഥികളെ കലോത്സവ വേദിയിൽ നിന്ന് ആട്ടി ഓടിക്കുകയായിരുന്നു.
ഡി–സോൺ കലോത്സവം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചില വിദ്യാർഥികൾക്കും കെ എസ് യു പ്രവര്‍ത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.ചൊവ്വാഴ്ച നടത്തേണ്ട മത്സരങ്ങൾ ഇനി എന്ന് നടത്തുമെന്ന കാര്യത്തില്‍ നിലവില് തീരുമാനം ആയിട്ടില്ല. എല്ലാ ദിവസവും രാത്രി പത്തിന് നടക്കേണ്ട മത്സരങ്ങൾ വൈകി പിറ്റേന്ന് രാവിലെയാണ് നടത്തിയിരുന്നത്.
ഏഴ് മണിക്ക് ആരംഭിക്കേണ്ട നാടക മത്സരം അടക്കമുള്ളവ രാത്രി 12മണി കഴിഞ്ഞിട്ടും തുടങ്ങാത്തതിന്റെ കാരണം അന്വേഷിച്ചതിനു പിന്നാലെയാണ് സംഘാടകർ വിദ്യാർഥികളെ ആക്രമിച്ചത്.