എടപ്പാൾ:പൊറുക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തേർ പൂജ മഹോത്സവം വിപുലമായി ആഘോഷിച്ചു.ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, കാവടി എടുപ്പിക്കൽ,പഞ്ചാരിമേളം,ഉച്ചപൂജ,അന്നദാനം, പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നിന്ന് നാദസ്വര കാവടിയാട്ടത്തോടെ കാവടി കുളിപ്പിച്ചു വരവ്, പൊറുക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നള്ളിപ്പ് ,ദീപാരാധന, ശുകപുരം വാദ്യകലാ സംഘത്തിൻ്റെ തായമ്പക,പൊറുക്കര ശിവദം ടീമിൻ്റ തിരുവാതിരക്കളി, നൂപുര കലാക്ഷേത്രത്തിൻ്റെ ക്ലാസിക്കൽ ഫ്യൂഷൻ ഡാൻ സ്, പുലർച്ചെ താലം എഴുന്നള്ളിപ്പും നടന്നു.