ചങ്ങരംകുളം:ആലംങ്കോട് ഗ്രാമപഞ്ചായത്ത്
2024 -25 വർഷത്തെ സ്പിൽ ഓവർ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതി പ്രകാരം മൺചട്ടികൾ കമ്പോസ്റ്റ്, പച്ചക്കറി തൈകൾ എന്നിവ ഉൾപ്പടുന്ന യൂണിറ്റ് ഗ്രാമസഭ മുഖേന തിരെഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് നൽകുന്നതിന്റെ വിതരണ ഉദ്ഘാടനം
ആലംങ്കോട് കൃഷി ഭവനിൽ വച്ച് നടന്നു.ആലംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീർ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പ്രകാശൻ
ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ ഷഹന നാസർ ,വാർഡ് മെമ്പർമാരായ വിനിത,ചന്ദ്രമതി,നിംന,തസ്‌നീമ അബ്ദുൾ ബഷീർ അബ്ദുല്ലക്കുട്ടി ജില്ലാ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.ആലംങ്കോട് കൃഷിഭവൻ കൃഷി ഓഫീസർ എംഎം. അനീസ് സ്വാഗതം പറയുകയും പദ്ധതിയെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ്. സി. പി.കൃഷി അസിസ്റ്റന്റ്മാരായ ഷാനി എബ്രഹാം,വിനോദ്.എം. വി.ഇന്റേൺഷിപ്പ് നിഷ,പി. ടി. എസ് പുഷ്പ,ജയൻ,കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു