• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

നെയ്മറുമായുള്ള കരാര്‍ റദ്ദാക്കാന്‍ അല്‍ ഹിലാല്‍, ബ്രസീല്‍ സൂപ്പര്‍ താരം തിരിച്ചുപോകുന്നത് പഴയ ക്ലബ്ബിലേക്ക്

ckmnews by ckmnews
January 27, 2025
in Sports
A A
നെയ്മറുമായുള്ള കരാര്‍ റദ്ദാക്കാന്‍ അല്‍ ഹിലാല്‍, ബ്രസീല്‍ സൂപ്പര്‍ താരം തിരിച്ചുപോകുന്നത് പഴയ ക്ലബ്ബിലേക്ക്
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റിയാദ്: സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാൽ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അല്‍ ഹിലാലുമായുളള കരാര്‍ റദ്ദാക്കിയാല്‍ നെയ്മര്‍ തന്‍റെ പഴയ ക്ലബ്ബായ സാന്‍റോസിലേക്ക് തിരികെ പോകുമെന്ന് ഇഎസ്പിഎൻ റിപ്പോര്‍ട്ട് ചെയ്തു.
2023ല്‍ 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറില്‍ പി എസ് ജിയില്‍ നിന്ന് അല്‍ ഹിലാലിലെത്തിയ നെയ്മര്‍ക്ക് പരിക്കുമൂലം ടീമിനായി വളരെ കുറച്ചു മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ കളിക്കാനായത്. കഴിഞ്ഞ 18 മാസത്തിനിടെ അല്‍ഹിലാലിലിനായി ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന് നേടാനായത്. പരിക്കില്‍ നിന്ന് മോചിതനാവാന്‍ സമയമെടുക്കുമെന്നതിനാല്‍ അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജെ ജീസസ് സൗദി പ്രോ ലീഗിനുള്ള ടീം ലിസ്റ്റില്‍ നിന്ന് നെയ്മറെ ഒഴിവാക്കിയിരുന്നു.
കാൽമുട്ടിലെ ലിഗ്മെന്‍റിനേറ്റ പരിക്കുമൂലം ആദ്യ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ നെയ്മര്‍ കഴിഞ്ഞ ഒക്ടോബറില്‍ കളിക്കളത്തില്‍ തിരിച്ചെത്തിയെങ്കിലും പേശികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്നീടുള്ള മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നെയ്മറുമായുള്ള കരാര്‍ റദ്ദാക്കാന്‍ അല്‍ ഹിലാല്‍ തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നും സൂചനയുണ്ട്. കരാര്‍ റദ്ദാക്കുന്നില്ലെങ്കില്‍ വായ്പാ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നെയ്മറെ സാന്‍റോസിന് കൈമാറുന്നതിനെക്കുറിച്ചും അല്‍ ഹിലാല്‍ ആലോചിക്കുന്നുണ്ട്.

2034ലെ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാവുന്നത് സൗദി അറേബ്യയാണ്. ഇതിന്‍റെ ഭാഗമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊക്കൊപ്പം നെയ്മറെയും ലോകകപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സൗദി ഭരണകൂടം തെരഞ്ഞെടുത്തിരുന്നു. നെയ്മര്‍ അല്‍ ഹിലാല്‍ വിടുമ്പോള്‍ ഈ പദവിയും നഷ്ടമായോക്കും. നെയ്മറെ കൈവിട്ടാല്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ അടക്കമുള്ളവരെ അല്‍ ഹിലാല്‍ ലക്ഷ്യമിടുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Related Posts

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ
Sports

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ

May 22, 2026
46
22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ
Sports

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

May 20, 2026
28
അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു
Sports

അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു

May 19, 2026
40
അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ
Sports

അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ

May 7, 2026
22
അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
Sports

അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

May 6, 2026
27
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ
Sports

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

April 23, 2026
58
Next Post
കഥ തീരണ്ടേ! എമ്പുരാനിലും നിൽക്കില്ല മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകി പൃഥ്വിരാജ്

കഥ തീരണ്ടേ! എമ്പുരാനിലും നിൽക്കില്ല മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകി പൃഥ്വിരാജ്

Recent News

വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദനമേറ്റ് 17 വയസുകാരന്‍ മരിച്ചു

വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദനമേറ്റ് 17 വയസുകാരന്‍ മരിച്ചു

May 23, 2026
332
പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

May 23, 2026
246
ഒരേ ഒരു രാജാവ്; 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി; വിസ്മയമായി ദൃശ്യം-3

ഒരേ ഒരു രാജാവ്; 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി; വിസ്മയമായി ദൃശ്യം-3

May 23, 2026
98
‘കോക്റോച്ച് ജനതാ പാർട്ടി’യെ എന്തിനാണ് BJP പേടിക്കുന്നത്? അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയം, പിണറായി വിജയൻ

‘കോക്റോച്ച് ജനതാ പാർട്ടി’യെ എന്തിനാണ് BJP പേടിക്കുന്നത്? അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയം, പിണറായി വിജയൻ

May 23, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025