• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, കാറിൽ വെച്ച് മോശമായി പെരുമാറി, റോഡിലേക്ക് ചാടിയ യുവതിക്ക് പരിക്ക്; യുവാവ് പിടിയിൽ

ckmnews by ckmnews
January 26, 2025
in Crime
A A
ഇൻസ്റ്റഗ്രാമിലൂടെ പരിചയം, കാറിൽ വെച്ച് മോശമായി പെരുമാറി, റോഡിലേക്ക് ചാടിയ യുവതിക്ക് പരിക്ക്; യുവാവ് പിടിയിൽ
0
SHARES
622
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആറ്റിങ്ങലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി അദ്വൈതാണ് അറസ്റ്റിലായത്. യാത്രക്കിടെ യുവാവിന്‍റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രാത്രി 12ന് ആറ്റിങ്ങലിൽ വെച്ച് കാറിൽ നിന്നും റോഡിലേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റിരുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിനിയായ 25 കാരിയോടാണ് അദ്വൈത് മോശമായി പെരുമാറിയത്. ഇടയ്ക്ക് പെൺകുട്ടിയെ കാണുന്നതിനായി അദ്വൈത് തൃശൂരിൽ എത്താറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങൽ എത്തി. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല സന്ദർശിക്കുന്നതിനായി ഇരുവരും പദ്ധതിയിട്ടു.

തന്‍റെ രണ്ട് സുഹൃത്തുക്കളെയും അദ്വൈത് ഒപ്പം കൂട്ടി. സുഹൃത്തുക്കളുടെ വാഹനത്തിൽ വർക്കലയിൽ എത്തിയ സംഘം രാത്രി 11 ഓടെ വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് തിരിച്ചു. കാറിന്‍റെ പിൻസീറ്റിൽ ഇരുന്ന യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് അദ്വൈതുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടി.  

ആറ്റിങ്ങൽ മൂന്ന് മുക്ക് ജംഗ്ഷനിൽ വെച്ചാണ് സംഭവം. വീഴ്ചയിൽ കാലിനും കൈക്കും പരിക്കേറ്റ യുവതിയെ ആറ്റിങ്ങലിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പെൺകുട്ടിയുടെ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ആറ്റിങ്ങൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അദ്വൈതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന പ്രതിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 

Related Posts

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍
Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍

September 24, 2026
83
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
142
തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു
Crime

തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു

September 21, 2026
264
കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ
Crime

കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ

September 21, 2026
347
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
166
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
112
Next Post
ലൈംഗിക പീഡന പരാതി; ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി, ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി

ലൈംഗിക പീഡന പരാതി; ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി, ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
36
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
35
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
32
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025