ചങ്ങരംകുളം:രാജ്യം എഴുപത്തി ആറാമത് റിപ്പബ്ലിക്ക് ദിനത്തിൻ്റെ ആഘോഷവേളയിൽ
നാം ഏവരേയും ഒന്നായി നിലനിർത്തുന്ന ഇന്ത്യൻ ഭരണഘടന പകർന്നു നൽകുന്ന മൂല്യങ്ങളും സന്ദേശങ്ങളും മുറുകെ പിടിക്കുക എന്നത് ഏവരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം പകർന്ന് കൊണ്ട് പെരുമുക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.മറ്റു പ്രവർത്തകരോടൊപ്പം കോൺഗ്രസ് വാർഡ് പ്രസിഡന്റ് പി വി മുഹമ്മദ്‌കുട്ടി പതാക ഉയർത്തി റിപ്പബ്ലിക് സന്ദേശം നൽകി.