• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു

ckmnews by ckmnews
January 26, 2025
in Local News
A A
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു
0
SHARES
485
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു.ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ബംഗളുരുവിൽ എത്തിയതായിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയതും മസ്തിഷ്ക മരണം സംഭവിച്ച സംഭവിച്ച രോഗിക്ക് ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതും മലയാളിയായ ഡോ. കെ എം ചെറിയാൻ ആണ്.

ഡോ. കെ.എം ചെറിയാൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറിയിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയത് അദ്ദേഹമാണ്. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്. 1991-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു

1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ൽ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചു. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്.

ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജൻ്റെ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു. പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റുമായിരുന്നു. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡൻ്റും ഡയറക്ടറും പിഐഎംഎസ് പോണ്ടിച്ചേരിയുടെ സ്ഥാപക ചെയർമാനുമായിരുന്നു. അമേരിക്കൻ അസോസിയേഷൻ ഫോർ തൊറാസിക് സർജറിയിലെ ആദ്യ ഇന്ത്യൻ അംഗവും ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയും മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജറിയുടെ ഓണററി അംഗവുമാണ്

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
212
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
149
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.7k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
605
Next Post
ദശമൂലം ദാമുവിന്റെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ’, ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥ പറഞ്ഞ പകരംവയ്ക്കാനാവാത്ത ഒരേയൊരു ഷാഫി ടച്ച്!

ദശമൂലം ദാമുവിന്റെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ’, ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥ പറഞ്ഞ പകരംവയ്ക്കാനാവാത്ത ഒരേയൊരു ഷാഫി ടച്ച്!

Recent News

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

August 23, 2026
2
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
20
എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

August 23, 2026
8
ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

August 23, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025