കൊല്ലം: ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്ന് പരാതി. തൊടിയൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിൽ മൈനാഗപ്പള്ളി സ്വദേശിയായ അബ്ദുൾ ബാസിദിനെ അറസ്റ്റ് ചെയ്തു. അദ്യ വിവാഹം മറച്ചുവെച്ചാണ് പ്രതി യുവതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ 16ന് യുവതിയെ വീട്ടിൽ കൊണ്ടു വിട്ട ശേഷം ഫോൺ വിളിച്ച് തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. യുവതി ചവറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
മൈനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് അബ്ദുൾ ബാസിദിനെ പിടികൂടിയത്.സ്ത്രീധനത്തിന്‍റെ പേരിൽ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. പത്തനംതിട്ടയിലെ ഒരു പള്ളിയുടെ ചുമതലയുണ്ടായിരുന്ന ഇമാമാണ്
പ്രതി.