റേഷൻ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ല എന്ന് മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികൾ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രത്തിനെതിരാണ്. ഒരു മാസത്തെ റേഷൻ വിതരണത്തിന് 33.5 കോടി രൂപ കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ക്ഷേമനിധി ആക്ട് കാലോചിതമായി ഭേദഗതി ചെയ്യാൻ കഴിഞ്ഞു. ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരരീതികളിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണം. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ ധനമന്ത്രിയുടെ കൂടി സമയം പരിഗണിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ് എന്ന് മന്ത്രി പറഞ്ഞു. സമരക്കാരോട് ഒരു തരത്തിലുമുള്ള ശത്രുതയുമില്ല. ഒരു മാസത്തെ കുടിശിക ചൂണ്ടിക്കാട്ടി എന്നെന്നേക്കുമായി റേഷൻ കട അടച്ചിടുന്നത് ശരിയ. അത്തരം സമര രീതികളോട് യോജിപ്പില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.