• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു:ഹൈക്കോടതി

ckmnews by ckmnews
October 26, 2024
in UPDATES
A A
കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു:ഹൈക്കോടതി
0
SHARES
219
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും

ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ നവംബർ നാലിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ആനയുടമകൾ, സന്നദ്ധ സംഘടനകൾ, ക്ഷേത്ര കമ്മിറ്റികൾ തുടങ്ങിയവർക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ അതിനു മുൻപ് അറിയിക്കാം. നാലിന് മാർഗനിർദേശങ്ങളുടെ കരട് തയാറാക്കുമെന്നും കോടതി വ്യക്തമാക്കി.

ഉത്സവകാലം വരുന്നതിനാൽ ആനകൾക്കെതിരെയുള്ള ക്രൂരത തടയാൻ നടപടി വേണം. ഉത്സവങ്ങൾക്കിടെ ആനകൾക്ക് മതിയായ വിശ്രമ സമയം നൽകണം. ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ സമയ നിയന്ത്രണം വേണം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് ആനയെ എഴുന്നളളിക്കുന്നത്. ആനകൾക്കു കൃത്യമായി ഭക്ഷണം നൽകണം. ലക്ഷങ്ങൾ ചെലവഴിക്കുന്നവർ അതിനുള്ള സൗകര്യങ്ങളും അത്തരത്തിൽ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

‘‘കാലുകൾ ചേർത്തുകെട്ടി അനങ്ങാൻ കഴിയാതെ നിൽക്കുന്ന ആനകളുടെ അവസ്ഥയൊന്ന് ആലോചിക്കണം. അവയ്ക്ക് ഒരു കാലിൽനിന്ന് മറ്റേ കാലിലേക്ക് ഭാരമൊന്നു മാറ്റാൻ പോലും പറ്റില്ല. മനുഷ്യനാണെങ്കിൽ ഈയവസ്ഥയിൽ അഞ്ച് മിനിറ്റ് നിൽക്കാനാവുമോ? അപ്പോൾ ഇത്രയും ഭാരമുള്ള ആനയെ ഇങ്ങനെ ഇരുകാലുകളും ചേർത്തുകെട്ടി നിർത്തുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇതൊന്നും ആചാരമല്ല. മൂകാംബിക ശക്തിപീഠമാണ്. അവിടെ ആനയില്ല, രഥമേയുള്ളു. അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നിൽ. ഉത്സവ കമ്മിറ്റി പ്രസിഡന്റാക്കിയാൽ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണ് പറയുന്നത്.’’- കോടതി അഭിപ്രായപ്പെട്ടു.

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
3.4k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
71
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
117
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
39
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
99
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
54
Next Post
എഡിഎം നവീൻ ബാബുവിന്‍റെ മരണം പിപി ദിവ്യക്ക് മേൽ സിപിഎം നേതൃത്വത്തിന്‍റെ സമ്മര്‍ദം, ഇന്ന് കീഴടങ്ങിയേക്കും

എഡിഎം നവീൻ ബാബുവിന്‍റെ മരണം പിപി ദിവ്യക്ക് മേൽ സിപിഎം നേതൃത്വത്തിന്‍റെ സമ്മര്‍ദം, ഇന്ന് കീഴടങ്ങിയേക്കും

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
62
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
96
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
105
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025