• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേന്ദമംഗലം കൂട്ടകൊല: എത്തിയത് പരിക്കേറ്റ ജിതിനെ ആക്രമിക്കാൻ, തടഞ്ഞതോടെ എല്ലാവരുടേയും തലക്കടിച്ചെന്ന് ഋതു

ckmnews by ckmnews
January 17, 2025
in UPDATES
A A
ചേന്ദമംഗലം കൂട്ടകൊല: എത്തിയത് പരിക്കേറ്റ ജിതിനെ ആക്രമിക്കാൻ, തടഞ്ഞതോടെ എല്ലാവരുടേയും തലക്കടിച്ചെന്ന് ഋതു
0
SHARES
752
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരിക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചു. ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. വിദേശത്തുള്ള തന്റെ സഹോദരിയെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി

കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), , ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരുടെ പോസ്റ്റ്മോർട്ടം പറവൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിതിൻ– വിനീഷ ദമ്പതികളുടെ മക്കളുടെ മുൻപിലായിരുന്നു ക്രൂരമായ ആക്രമണം.

ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും. പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഏതാനും മാസങ്ങൾക്കു മുൻപാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകർത്ത സംഭവത്തിൽ ഋതുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്നു വേണുവിന്റെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. വിനീഷയെ ഋതു നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു

Related Posts

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
56
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം
UPDATES

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

July 29, 2026
74
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍
UPDATES

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

July 29, 2026
88
വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
UPDATES

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

July 28, 2026
154
പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം
UPDATES

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

July 28, 2026
71
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു
UPDATES

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു

July 28, 2026
37
Next Post
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം; പോസ്റ്റുമോർട്ടം ഇന്ന്

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം; പോസ്റ്റുമോർട്ടം ഇന്ന്

Recent News

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

July 29, 2026
42
‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

July 29, 2026
4
വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

July 29, 2026
9
വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025