• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ആസിഫും ജോഫിനും പറഞ്ഞ വാക്ക് പാലിച്ചു, ചിരിയുണർത്തുന്ന സുലേഖ ചേച്ചിയുടെ ‘ഡിലീറ്റഡ് സീൻ’ പുറത്തുവിട്ടു

ckmnews by ckmnews
January 16, 2025
in Entertainment
A A
ആസിഫും ജോഫിനും പറഞ്ഞ വാക്ക് പാലിച്ചു, ചിരിയുണർത്തുന്ന സുലേഖ ചേച്ചിയുടെ ‘ഡിലീറ്റഡ് സീൻ’ പുറത്തുവിട്ടു
0
SHARES
348
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആസിഫ് അലി നായകനായ രേഖാചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമയിലെ ഒരു സഹ അഭിനേതാവിന്റ രംഗം കട്ട് ചെയ്ത് പോയതുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം ആസിഫ് പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. സുലേഖ എന്ന വ്യക്തി അഭിനയിച്ച രംഗമായിരുന്നു ദൈർഘ്യം കൂടിയതിനാൽ ഡിലീറ്റ് ചെയ്തത്. എന്നാൽ ഇത് അറിയാതെ സിനിമ കാണാനെത്തിയ സുലേഖ പൊട്ടിക്കരഞ്ഞതും ആസിഫ് സമാധാനിപ്പിച്ചതുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പിന്നാലെ ആസിഫും സിനിമയുടെ സംവിധായകൻ ജോഫിൻ ടി ചാക്കോയും ഈ രംഗങ്ങൾ യൂട്യൂബിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.ഇപ്പോൾ തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ ആ രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആസിഫ് അലിയുടെ കഥാപാത്രം അന്വേഷണത്തിന്റെ ഭാഗമായി സുലേഖ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അടുത്ത് എത്തുന്നതും പിന്നീട് നടക്കുന്ന ചിരിപ്പിക്കുന്ന നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്.ഈ രംഗം പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. വളരെ കുറച്ച് മാത്രമേയുള്ളുവെങ്കിലും സുലേഖയുടെ പ്രകടനത്തെ പലരും പ്രശംസിക്കുന്നുണ്ട്. മാത്രമല്ല പറഞ്ഞത് പോലെ ആ രംഗം റിലീസ് ചെയ്ത രേഖാത്രത്തിന്റെ അണിയറപ്രവർത്തകരെ പലരും പ്രശംസിക്കുന്നുണ്ട്.അതേസമയം ജനുവരി ഒമ്പതിന് റിലീസ് ചെയ്ത രേഖാചിത്രം ഇതിനകം 33 കോടിയിലധികം രൂപ നേടി കഴിഞ്ഞു. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി ചിത്രം മാറിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.രേഖാചിത്രത്തിൽ അനശ്വര രാജനാണ് നായിക. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

Related Posts

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
143
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
63
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
87
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
187
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
63
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
104
Next Post
സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളവും പെൻഷനും വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളവും പെൻഷനും വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

Recent News

വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

September 23, 2026
0
ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

September 23, 2026
0
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

September 23, 2026
0
‘സുഡാനി’യിലെ പ്രിയപ്പെട്ട ഉമ്മ ഓർമയായി; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘സുഡാനി’യിലെ പ്രിയപ്പെട്ട ഉമ്മ ഓർമയായി; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

September 23, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025