• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ബസ് ടിക്കറ്റ് നിരക്കിൽ വിമാനയാത്ര: എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ, കോളടിക്കുന്നത് പ്രവാസികൾക്ക്

ckmnews by ckmnews
January 16, 2025
in Business
A A
ബസ് ടിക്കറ്റ് നിരക്കിൽ വിമാനയാത്ര: എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ, കോളടിക്കുന്നത് പ്രവാസികൾക്ക്
0
SHARES
397
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സർവീസായ എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. കൊച്ചിയായിരിക്കും എയർ കേരളയുടെ പ്രവർത്തന കേന്ദ്രവും. ദക്ഷിണേന്ത്യയിലും മദ്ധ്യ ഇന്ത്യയിലും ഉടനീളമുള്ള ആഭ്യന്തര റൂട്ടുകളെ ബന്ധിപ്പിക്കുന്ന അൾട്രാ ലോ കോസ്റ്റ് കാരിയർ വിമാനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ പറയുന്നു. സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്.ഒന്നാം ഘട്ടത്തിൽ 76 ഇക്കണോമി സീറ്റുകളുള്ള അഞ്ച് വിമാനങ്ങളാവും സർവീസിനുണ്ടാവുക. ഇതിൽ ക്യാബിൻ ക്രൂ അടക്കമുള്ള അമ്പതുശതമാനം ജീവനക്കാർ മലയാളികൾ ആയിരിക്കും എന്ന പ്രത്യേകത കൂടിയുണ്ടാവും. സെക്കൻഡ് എസി ട്രെയിൻ ടിക്കറ്റിന്റെയും, വോൾവോ ബസ് ടിക്കറ്റിന്റെയും നിരക്കുകളെക്കാൾ അല്പം കൂടിയതായിരിക്കും എയർ കേരളയുടെ ബഡ്ജറ്റ് സർവീസിന്റെ ടിക്കറ്റ് നിരക്ക്. അതിനാൽ പ്രവാസികൾക്കും ആഭ്യന്തര യാത്രക്കാർക്കും ഏറെ പ്രയോജനം ഉണ്ടാവുമെന്നാണ് കരുതുന്നത്. സാധാരണക്കാരെ വിമാന യാത്ര പരിചപ്പെടുത്തുകയും എല്ലാവർക്കും വിമാനയാത്ര സാദ്ധ്യമാക്കുകയുമാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നാണ് എയർ കേരള സിഇഒ ഹരീഷ് കുട്ടി പറയുന്നത്.ആദ്യഘട്ടത്തിനുശേഷം കേരളത്തിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സർവീസുകളും ആരംഭിക്കുമെന്നും ഹരീഷ് കുട്ടി പറഞ്ഞു. കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യം ഒരുക്കിയാൽ വിനോദസഞ്ചാര രംഗത്ത് പുതിയ ചുവടുവയ്പ്പുകളുണ്ടാക്കുമെന്നാണ് എയർ കേരളയുമായി ബന്ധപ്പെട്ട് അധികൃതരുടെ കണക്കുകൂട്ടൽ.

Related Posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

September 18, 2026
82
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
147
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്

September 16, 2026
53
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
Business

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

September 11, 2026
105
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്
Business

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

September 11, 2026
201
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

September 9, 2026
165
Next Post
15കാരിയെ താലിചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ

15കാരിയെ താലിചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
25
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
192
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025