സംസ്ഥാനത്തിന് പുറത്തായതിനാൽ റേഷൻ മസ്റ്ററിങ് ചെയ്യാനാകാത്തവരെ മുൻഗണനപ്പട്ടികയിൽ
നിന്ന് ഒഴിവാക്കില്ല.സ്ഥലത്തില്ലാത്തവരെ നോൺ റസിഡന്‍റ് കേരള (എൻ.ആർ.കെ.) വിഭാഗമായി രേഖപ്പെടുത്തും. നാട്ടിൽ മടങ്ങിയെത്തുമ്പോൾ മസ്റ്റർ ചെയ്താൽ മതി. സെപ്റ്റംബറിലാണ് മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്ക് ഇ-കെ.വൈ.സി. തുടങ്ങിയത്. 1.48 കോടി പേരാണ് മസ്റ്ററിങ് ചെയ്യേണ്ടത്. ഇതേവരെ 1.34 കോടി ആളുകൾ ചെയ്തു. 14 ലക്ഷം പേർ എന്തുകൊണ്ട് ഒഴിവായി എന്നന്വേഷിക്കും. ഇതിന് റേഷൻ കടയുടമകളുടെ
സഹായത്തോടെ റേഷൻ ഇൻസ്പെക്ടർമാർ വീടുകളെിലത്തും. ഡിസംബർ 31 വരെയാണ് മസ്റ്ററിങ്ങിന് അവസരം നൽകിയതെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്.