• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം

ckmnews by ckmnews
January 15, 2025
in Crime
A A
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം
0
SHARES
210
VIEWS
Share on WhatsappShare on Facebook

പ്രമാദമായ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.2014 ഏപ്രിൽ 16-ന് ഉച്ചയ്ക്കാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. ടെക്‌നോപാർക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുള്ള മകൾ സ്വാസ്തിക, ഭർത്താവിന്റെ അമ്മ ഓമന (58) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അനുശാന്തിയുടെ ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തു. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധശിക്ഷ, 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. കഴിഞ്ഞ തവണ അനുശാന്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് അനുശാന്തിക്കെതിരെയുളളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാൽ കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

Related Posts

കോഴിക്കോട് പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്
Crime

കോഴിക്കോട് പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

August 8, 2025
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പൊലീസ് കസ്റ്റഡിയിലുള്ളത് സഹോദരങ്ങളായ നാല് പേര്‍
Crime

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പൊലീസ് കസ്റ്റഡിയിലുള്ളത് സഹോദരങ്ങളായ നാല് പേര്‍

August 8, 2025
ഐഷയുടെ തിരോധാനത്തിൽ ബന്ധുക്കൾക്ക് സംശയം; റോസമ്മയും സെബാസ്റ്റ്യനും കുറ്റവാളികളെന്ന് ആരോപണം
Crime

ഐഷയുടെ തിരോധാനത്തിൽ ബന്ധുക്കൾക്ക് സംശയം; റോസമ്മയും സെബാസ്റ്റ്യനും കുറ്റവാളികളെന്ന് ആരോപണം

August 7, 2025
കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
Crime

കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

August 7, 2025
ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടി: അഭിഭാഷകൻ അറസ്റ്റിൽ
Crime

ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടി: അഭിഭാഷകൻ അറസ്റ്റിൽ

August 7, 2025
ബസ് സ്‌‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി; കൊല്ലത്ത് രണ്ടുപേർക്ക് ദാരുണാന്ത്യം
Crime

ബസ് സ്‌‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി; കൊല്ലത്ത് രണ്ടുപേർക്ക് ദാരുണാന്ത്യം

August 7, 2025
Next Post
ലോറിക്കുള്ളിലും ഡോറിലും രക്തം; നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലോറിക്കുള്ളിലും ഡോറിലും രക്തം; നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Recent News

കോഴിക്കോട് പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

കോഴിക്കോട് പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

August 8, 2025
ഒരു ദശാബ്ദത്തിന്റെ നായകൻ ; ഹ്യുങ് മിൻ സൺ ടോട്ടൻഹാമിന്റെ പടിയിറങ്ങി

ഒരു ദശാബ്ദത്തിന്റെ നായകൻ ; ഹ്യുങ് മിൻ സൺ ടോട്ടൻഹാമിന്റെ പടിയിറങ്ങി

August 8, 2025
“ദേശീയപാത 66 ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീര്‍ക്കണം”; മന്ത്രി പി എ മുഹമ്മദ് റിയാസ്

“ദേശീയപാത 66 ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീര്‍ക്കണം”; മന്ത്രി പി എ മുഹമ്മദ് റിയാസ്

August 8, 2025
52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; LPG വിലകുറയ്ക്കാനും നടപടി

52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; LPG വിലകുറയ്ക്കാനും നടപടി

August 8, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025