എടപ്പാള്‍ :ഇ എസ് എ എടപ്പാൾ സംഘടിപ്പിക്കുന്ന കുമരൻ ടി എം ടി കേരള സ്റ്റീൽസ് ആൻഡ് ഗ്ലാസ് എസ് എഫ് എ അഖിലേന്ത്യാ സെവൻസ് ജനകീയ ഫുട്ബോൾ മേളക്ക് എടപ്പാളില്‍ തുടക്കമായി.സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ചൊവ്വാഴ്ച തവനൂർ എം എൽ എ കെ ടി ജലീൽ ഫുട്ബോള്‍ മേള ഉദ്ഘാടനം ചെയെതു.ഉദ്ഘാടനചടങ്ങില്‍ എംഎല്‍എ മാരായ പി നന്ദകുമാർ ,എൻ ഷംസുദ്ധീൻ,മുഹമ്മദ് മുഹ്സിൻ, മുൻ എം എൽ എ വി ടി ബലറാം,ഹുമയൂൺ കള്ളിയത്ത്,ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ,ജനപ്രതിനിധികൾ,രാഷ്ട്രീയസാമൂഹികരംഗത്തെ പ്രമുഖർ,എടപ്പാളിലെ വ്യാപാരവ്യവസായ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മേളയിൽ കേരളത്തിലെ 28 പ്രമുഖ ടീമുകൾ മാറ്റുരക്കും.പ്രമുഖ ഫുട്ബോൾ താരങ്ങളായ ഉസ്മാൻ ആഷിക്,ആറ്റിറ്റി,ബ്രോൺസോൺ, റൊണാൾഡിൻഹോ, K4 കട്ടൻ,ജി കെ സുജിത്ത്, നാബി സെനഗൽ, സജ്ജാദ്, ഇസ്മായിൽ,ദിൽഷാദ്,അസ്ഫർ, നൗഷാദ് ബാപ്പു, സൽമാൻ കള്ളിയത്ത്, ഡീക്കോ, ജുനൈൻ, ടോണി, സഹീർ തുടങ്ങിയവർ പങ്കെടുക്കും.കമ്മറ്റി ചെയർമാൻ നൗഫൽ സി തണ്ടിലം, കൺവീനർ സുമേഷ് ഐശ്വര്യ, ട്രഷറർ പി പി ബിജോയ്,വൈസ് ചെയർമാൻമാർ അസ്‌ലം തിരുത്തി, ഹമീദ് നടുവട്ടം, അക്ബർ കെ വി എടപ്പാൾ, ഇ പി രാജീവ്, ജോയിന്റ് കൺവീനർമാർ ഹാരിസ് തൊഴുത്തിങ്ങൽ,നവാസ് അയിലക്കാട്,അനീഷ്, നെഹൽ റഫീക്ക് തുടങ്ങിയവരാണ് ഫുട്ബോൾ മേളക്ക് നേതൃത്വം നൽകുന്നത്