ചങ്ങരംകുളം:നന്നംമുക്ക് മണലിയാര്‍കാവില്‍ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു.കാലത്ത് പതിവ് പൂജകള്‍ക്കൊപ്പം പ്രത്യേക പൂജകളും നടന്നു.ഗജവീരന്‍മാരുടെ നേതൃത്വത്തില്‍ നടന്ന എഴുന്നള്ളിപ്പോടെ പകല്‍പൂരം ആരംഭിച്ചു.വൈകിയിട്ടോടെ വിവിധ കൂട്ടായ്മകളുടെ വരവുകള്‍ ക്ഷേത്രത്തിലെത്തി.നിരവധി ആളുകള്‍ ഉത്സവം കാണാനെത്തി .രാത്രി 8 മണിയോടെ വര്‍ണ്ണാഭമായ വെടിക്കെട്ടും തുടര്‍ന്ന് ഗാനമേളയും നടന്നു.ബുധനാഴ്ച പുലര്‍ച്ചെയോടെ ഉത്സവം സമാപിച്ചു