എടപ്പാൾ: കേന്ദ്ര അസൂത്രണകമ്മീഷന്റെ ശുപാർശ പ്രകാരം പാർലമെന്റിന്റ പൂർണ അംഗീകാരത്തോടെ 1952ൽ സ്ഥാപിതമായ ദേശീയ സന്നദ്ധ സംഘടനയായ ഭാരത് സേവക് സമാജിന്റെ(BSS )ദേശീയ അവാർഡ് ഭാരത് സേവക് അവാർഡ് തിരുവനന്തപുരത്ത് ‘വെച്ച് നടന്ന ‘ചടങ്ങിൽ അതിന്റെ അഖിലേന്ത്യ ചെയർമാൻ ബി. എസ് ബാലചന്ദ്രൻ നിന്നും പ്രഭാകരകുറുപ്പ്. ടി. കെ ഏറ്റുവാങ്ങി.പാലക്കാട് ജില്ലയിൽ കുമ്പിടി പെരുമ്പലം തെക്കേക്കര കല്ലാറ്റു വീട്ടിൽ ജനിച്ച അദ്ദേഹം തന്റെ പാരമ്പര്യ അനുഷ്ടാന കലയായ കളമെഴുത്തു പാട്ടിനെ നെഞ്ചിലേറ്റി ജീവിക്കുന്ന ഒരാളാണ്.കളമെഴുത്തു പാട്ടിലെ അദ്ദേഹത്തിന്റെ അർപ്പണ മനോഭാവത്തിനുള്ള അംഗീകാര മാണ് ഈ അവാർഡ്.പാലക്കാട് ‘മലപ്പുറം എന്നീ ജില്ലയിൽ നിരവധി ക്ഷേത്രങ്ങളിൽ പ്രഭാകരകുറുപ്പ് കളമെഴുത്തു പാട്ട് ഏറ്റെടുത്തു നടത്തി വരുന്നു. ഭാര്യ പങ്കജം, ഈ മേഖലയിൽ തന്നെ പ്രവർത്തിച്ചു വരുന്ന അഖിൽ കല്ലാറ്റ്, സ്മിത. എന്നിവർ മക്കളാണ്.