ചങ്ങരംകുളം :ചിയ്യാനൂർ ആർട്സ് ലേണിങ് മെൻഡറിങ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാഷണൽ യൂത്ത് ഡേ ആചരിച്ചു.ജനുവരി 12 ന് സ്വാമി വിവേകാനന്ദൻ്റെ ജന്മദിനത്തിൽ ദേശവ്യാപകമായി നടത്തിവരുന്ന യൂത്ത് ഡേയുടെ ഭാഗമായി ആണ് കാംസ് ക്ലബ് ദേശീയ യുവജനദിനം ആചരിച്ചത്.പരിപാടിയുടെ ഭാഗമായി യൂത്ത് കൺവെൻഷൻ, യോഗ, സ്പോട്സ് എന്നിവ സംഘടിപ്പിച്ചു.കാംസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് നബ്ഹാൻ ഉദ്ഘാടനം ചെയ്തു.
അമീൻ കെ വി,യാസീൻ ഇവി, സുഹൈൽ വികെ, ബിലാൽ, ഹസീൻ, ആദിൽ എന്നിവർ നേതൃത്വം നൽകി.