ചാലിശ്ശേരിക്കാര്‍ക്കിത്കൗതുകം നിറഞ്ഞ ഒരു സൗഹൃദ കാഴ്ച
ചാലിശ്ശേരി: ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്ര മൈതാനത്ത് കൗതുകം നിറഞ്ഞ ഒരു സൗഹൃദ കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചാലിശ്ശേരി സെന്ററിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവാണ്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങാത്ത കാക്ക കളുമായി ചങ്ങാത്തത്തിലായത്.
പ്രഭാത നടത്തത്തിനായി ക്ഷേത്ര മൈതാനത്ത് എത്തുന്ന കബീർ, കാക്കകൾക്കായി ഭക്ഷണം വിതറുമ്പോൾ, അവ കൂട്ടമായി ചുറ്റും കൂടുന്ന മനോഹര കാഴ്ച ഉണരുന്നു. ദിവസവും മൈതാനത്ത് എത്തുന്നവർക്ക് ഇത് ഒരു അപൂർവ്വ അനുഭവമാണ്.കാക്കകളോടുള്ള സ്നേഹത്തിന് പുറമേ, കബീർ വീട്ടുവളപ്പിലെ കിളികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നത് പതിവാക്കിയാണ്. സഹജീവികൾക്കുള്ള ഈ സ്നേഹം സുഹൃത്തുക്കളിടയിൽ ഏറെ പ്രശംസയും ചർച്ചയും നേടുകയാണ്.