ചങ്ങരംകുളം:കര്‍ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ച് പഞ്ചായത്തും കര്‍ഷകരും സഹകരിച്ച് ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരില്‍ കാട്ടുപന്നികളെ വെടിവെച്ച് പിടികൂടി.ഞായറാഴ്ച രാത്രി 10 മണിയോടെ ചിയ്യാനൂര്‍ ഞാറക്കുന്ന് ഭാഗങ്ങളിലായി നടത്തിയ തിരച്ചിലില്‍ 4 കാട്ടുപന്നികളെയാണ് പിടികൂടിയത്.പ്രദേശത്ത് വര്‍ഷങ്ങളായി കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമായിരുന്നു.നെല്‍കൃഷികളും മറ്റു കാര്‍ഷിക വിളകളും നിരന്തരം കാട്ടുപന്നികള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ക്ക് പരാതി ഉണ്ടായിരുന്നു.രാത്രി കാലങ്ങളില്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ ഇറങ്ങുന്ന പന്നികള്‍ പൊതുജനങ്ങള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പന്നികളെ പിടികൂടുന്ന നടപടി തുടരുമെന്ന് പഞ്ചായത്ത് അറിയിച്ചു