• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെൺകുട്ടിയെ കൈമാറിയത് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്; പ്രതിപ്പട്ടിക സൂര്യനെല്ലി കേസിലേതിനേക്കാൾ ഉയരും

ckmnews by ckmnews
January 12, 2025
in UPDATES
A A
പെൺകുട്ടിയെ കൈമാറിയത് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്; പ്രതിപ്പട്ടിക സൂര്യനെല്ലി കേസിലേതിനേക്കാൾ ഉയരും
0
SHARES
785
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പതിമൂന്നു വയസ്സുമുതൽ ദളിത് പെൺകുട്ടിക്ക് നേരെയുണ്ടായ പീഡനത്തിൽ രജിസ്റ്റർചെയ്ത കേസിൽ പ്രതിപ്പട്ടിക സൂര്യനെല്ലിക്കേസിലേതിനേക്കാൾ ഉയരാൻ സാധ്യത. പെൺകുട്ടി നൽകിയിരിക്കുന്ന മൊഴിപ്രകാരം 62 പേരും പ്രതികളാവാനുള്ള സാധ്യതയാണ് പോലീസ് നൽകുന്നത്

1996-ൽ സൂര്യനെല്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എടുത്ത കേസിൽ പ്രതിപ്പട്ടികയിൽ 42 പേരായിരുന്നു. ആ സംഖ്യയെയാണ് പത്തനംതിട്ടയിലെ പീഡനക്കേസ് മറികടക്കുന്നത്. സൂര്യനെല്ലി കേസ് ഉണ്ടായപ്പോൾ പോക്സോ നിയമം നിലവിൽ വന്നിരുന്നില്ല. ഈനിയമം വന്നശേഷം സംസ്ഥാനത്ത് പ്രതികളുടെ എണ്ണത്തിന്റെ കാര്യത്തിൽ മുന്നിലുള്ള ആദ്യകേസ് കൂടിയാണ് ഇത്.

അച്ഛന്റെ ഫോണിലാണ് പെൺകുട്ടി നമ്പരുകൾ സേവ് ചെയ്തിരുന്നത്. 32 നമ്പരുകൾ ഇങ്ങനെ ചെയ്തിട്ടുള്ളതിനാൽ ഇവർ ആദ്യഘട്ടത്തിൽ തന്നെ പ്രതിയാകും. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്. ഫോണിലെ വാട്സാപ്പിലേക്ക് ചില നമ്പരുകളിൽനിന്ന് പെൺകുട്ടിയുടെ അശ്ലീല വീഡിയോകൾ അയച്ചിട്ടുണ്ട്. ഈ വീഡിയോകൾ ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ സമ്മർദത്തിലാക്കി, മറ്റു പലരിലേക്കും എത്തിച്ചതിന്റെ തെളിവായി ഇത് മാറുമെന്നാണ് സൂചന. സംഭവം, സ്മാർട്ട് ഫോൺ ഉപയോഗം വശമില്ലാതിരുന്ന മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയതാണെന്ന് കരുതുന്നു. നിലവിൽ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരമുള്ളവർ താമസിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാനുള്ള സാധ്യതയുണ്ട്

പുതിയ ബസ്സ്റ്റാൻഡ് പെൺകുട്ടിയുടെ കൈമാറ്റത്തിന് പ്രധാനകേന്ദ്രമാക്കിയതായി പോലീസിന് വിവരംകിട്ടി. ഇവിടത്തെ ചില ഒഴിഞ്ഞകോണുകളും മുകൾനിലയും കേന്ദ്രീകരിച്ച് സമൂഹവിരുദ്ധർ സംഭവത്തിന്റെ അണിയറയിൽനിന്ന് പ്രവർത്തിച്ചതായാണ് വിവരം. മയക്കുമരുന്നിന്റെ വിപണനകേന്ദ്രംകൂടിയായ ഇവിടെ കാര്യമായ പോലീസ് നിരീക്ഷണമോ ക്യാമറകളോ ഇല്ല. പെൺകുട്ടിയെ വിളിച്ചുവരുത്തി പലർക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ഇവിടെവെച്ചായിരുന്നു. സ്റ്റാൻഡിൽനിന്ന് വാഹനങ്ങളിൽ പലസ്ഥലത്തേക്കും കൊണ്ടുപോയിട്ടുള്ളതായാണ് പോലീസിനുകിട്ടിയ വിവരം. മൊഴിയെടുപ്പ് തുടരുന്നു

പത്തനംതിട്ട വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തൽ വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയത് ശനിയാഴ്ചയും തുടർന്നു. പീഡിപ്പിച്ചവർ ആരൊക്കെയാണെന്നും എവിടെവെച്ചാണ് പീഡനംനടന്നതെന്നുമുള്ള വിവരങ്ങളാണ് പോലീസ് രേഖപ്പെടുത്തുന്നത്. മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയുടെ വലുപ്പം കൂടിവരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകുന്ന സൂചന.

സ്കൂളിൽ കായികതാരംകൂടിയായിരുന്ന കുട്ടിക്ക് 13 വയസ്സുള്ളപ്പോൾ ആൺസുഹൃത്ത് സുബിൻ മൊബൈൽഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. പിന്നീടായിരുന്നു പീഡനം. എല്ലാപ്രതികളുടെയും പേരിൽ പോക്സോ ചുമത്തും. പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. കേസിൽ രണ്ടെണ്ണം ഇലവുംതിട്ട സ്റ്റേഷനിലും മൂന്നെണ്ണം പത്തനംതിട്ട സ്റ്റേഷനിലുമാണ്.

Related Posts

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
UPDATES

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
3.1k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
253
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
78
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
54
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
33
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
44
Next Post
തണുത്ത് വിറച്ച് ദില്ലി; മൂടൽമഞ്ഞിൽ നട്ടംതിരിഞ്ഞ് തലസ്ഥാനത്തെ വ്യോമ ഗതാഗതവും

തണുത്ത് വിറച്ച് ദില്ലി; മൂടൽമഞ്ഞിൽ നട്ടംതിരിഞ്ഞ് തലസ്ഥാനത്തെ വ്യോമ ഗതാഗതവും

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
90
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
21
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025