ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയറിന്റെ ഫുട്‌ബോള്‍ കരിയറില്‍ പരിക്ക് വില്ലനായി തുടരുകയാണ്. നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിന്റെ ഭാഗമാണ് നെയ്മര്‍. പരിക്കുകാരണം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും നെയ്മര്‍ കളിക്കളത്തിന് പുറത്തായിരുന്നു. 2024ല്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അല്‍ ഹിലാലിന് വേണ്ടി കളത്തിലിറങ്ങാന്‍ നെയ്മറിന് സാധിച്ചത്. ഏതാനും മിനിറ്റുകള്‍ മാത്രം കളത്തിലിറങ്ങിയ നെയ്മറിന് ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം കേവലം 42 മിനിറ്റുകള്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിന് വേണ്ടി കളത്തിലിറങ്ങിയത്. ഫൂട്ട് മെര്‍ക്കാറ്റോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് കഴിഞ്ഞ വര്‍ഷം മാത്രം 84.6 മില്യണ്‍ പൗണ്ടാണ് (890 കോടി) വരുമാനമായി ലഭിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ പന്ത് ടച്ച് ചെയ്തതാവട്ടെ 45 തവണയും. ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ഓരോ ടച്ചിനും ഏകദേശം 1.1 മില്ല്യണ്‍ യൂറോ (21 കോടി രൂപ) ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയറിന്റെ ഫുട്‌ബോള്‍ കരിയറില്‍ പരിക്ക് വില്ലനായി തുടരുകയാണ്. നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിന്റെ ഭാഗമാണ് നെയ്മര്‍. പരിക്കുകാരണം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും നെയ്മര്‍ കളിക്കളത്തിന് പുറത്തായിരുന്നു. 2024ല്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അല്‍ ഹിലാലിന് വേണ്ടി കളത്തിലിറങ്ങാന്‍ നെയ്മറിന് സാധിച്ചത്. ഏതാനും മിനിറ്റുകള്‍ മാത്രം കളത്തിലിറങ്ങിയ നെയ്മറിന് ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം കേവലം 42 മിനിറ്റുകള്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിന് വേണ്ടി കളത്തിലിറങ്ങിയത്. ഫൂട്ട് മെര്‍ക്കാറ്റോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് കഴിഞ്ഞ വര്‍ഷം മാത്രം 84.6 മില്യണ്‍ പൗണ്ടാണ് (890 കോടി) വരുമാനമായി ലഭിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ പന്ത് ടച്ച് ചെയ്തതാവട്ടെ 45 തവണയും. ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ഓരോ ടച്ചിനും ഏകദേശം 1.1 മില്ല്യണ്‍ യൂറോ (21 കോടി രൂപ) ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.