• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

cntv team by cntv team
June 18, 2026
in Sports
A A
ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിങ്ടൺ: ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയ. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് കൊളംബിയയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.

ഇരുടീമുകൾക്കും ആദ്യപകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചില്ല. 17-ാം മിനിറ്റിൽ ജോൺ ഏരിയാസും 32-ാം മിനിറ്റിൽ ലൂയിസ് ഡയസും കൊളംബിയയെ ഗോളിനടുത്തെത്തിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മറുവശത്ത് ഉസ്ബെക്കിസ്ഥാനും അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറാനായില്ല.

താരതമ്യേന വിരസമായ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും 40-ാം മിനിറ്റിൽ കൊളംബിയ ലീഡെടുത്തു. ലൂയിസ് ഡയസിന്റെ അസിസ്റ്റിൽ ഡാനിയേൽ മുനോസാണ് ഗോളടിച്ചത്. ആദ്യ പകുതി ഒരു ഗോളിന് കൊളംബിയ മുന്നിട്ടുനിന്നു.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. തുടക്കം മുതൽ തന്നെ ഇരുടീമുകളും ആക്രമണങ്ങളുമായി കളംനിറഞ്ഞു. ഉസ്ബെക്കിസ്ഥാൻ മികച്ച കൗണ്ടർ അറ്റാക്കുകൾ നടത്തിയതോടെ കൊളംബിയൻ പ്രതിരോധം പരീക്ഷിക്കപ്പെട്ടു. അതിന് പിന്നാലെ സമനില ഗോളുമെത്തി. മികച്ച മുന്നേറ്റത്തിനൊടുക്കം ഗോൾവരയ്ക്കടുത്തുവെച്ച് അബുസ്‌ബെക്ക് ഫയ്‌സുള്ളെവിന്റെ ഹെഡർ കൊളംബിയൻ വലയിൽ പതിച്ചു. സ്‌കോർ 1-1.

സമനില ഗോൾ പിറന്നതോടെ ജെയിംസ് റോഡ്രിഗസും ലൂയിസ് ഡയസും ഉസ്ബെക്കിസ്ഥാൻ ബോക്‌സിലേക്ക് കയറിയിറങ്ങി. 65-ാം മിനിറ്റിൽ ഗോളും പിറന്നു. ലൂയിസ് ഡയസാണ് ഗോളടിച്ചത്. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ ഹെഡറിലൂടെ കൊളംബിയ മൂന്നാം ഗോൾ നേടി.

Related Posts

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
25
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
30
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
21
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
84
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
156
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം
National

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
26
Next Post
സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; 'മോളിവുഡ് ടെെംസ്' സിനിമയ്ക്കെതിരെ കേസ്

Recent News

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
8
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
9
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
163
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025