• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

‘വസ്ത്രധാരണത്തിൽ മാന്യത വേണം, തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ’ ; കേസ് സ്വയം വാദിക്കുമെന്ന് രാഹുൽ ഈശ്വർ

ckmnews by ckmnews
January 11, 2025
in Crime, Highlights
A A
‘വസ്ത്രധാരണത്തിൽ മാന്യത വേണം, തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ’ ; കേസ് സ്വയം വാദിക്കുമെന്ന് രാഹുൽ ഈശ്വർ
0
SHARES
325
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. ഹണി റോസ് വിമർശനത്തിന് അതീതയല്ല. വിമർശിക്കാൻ ആർക്കും സ്വാതന്ത്യ്രമുണ്ട് വസ്ത്രധാരണത്തിൽ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വാക്കുകൾ അമിതമാകരുത്. വസ്ത്രധാരണത്തിൽ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാൻ ഹണി റോസിനോട് അഭ്യർത്ഥിച്ചത്.ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ. കേസിനെ നിയമപരമായി നേരിടും.ഞാന്‍ ഒരു അഡ്വക്കേറ്റാണ് ഞാന്‍ തന്നെ കേസ് വാദിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.അതേസമയം രാഹുൽ ഈശ്വർനെതിരെ ഹണി റോസ് പരാതി നൽകി. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി കാണിക്കാൻ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്. ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി.സൈബർ ഇടങ്ങിൽ തനിക്കെതിരെ ആളുകളെ തിരിക്കുന്നതിന് അസുത്രണംനടത്തിയെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്രാഹുൽ ഈശ്വർ, ഞാനും എൻ്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്. അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എൻ്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു . പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എൻ്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്.ഇന്ത്യൻ നിയമവ്യവസ്ഥയിൽ,Indian Constitution: Guarantees the right to make choices about one’s attire. Indian Constitution: Protects an individual’s right to privacy and personal autonomy, which encompasses the right to choose what to wear. Indian Penal Code (IPC): Doesn’t have any specific provisions restricting or regulating clothing choices.ഇങ്ങനെ ആണെന്നിരിക്കെ തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എൻ്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എൻ്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ളീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്‌ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണക്കുന്ന ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്‌ഡ് ക്രൈമിന്റെ ഭാഗം ആണ്. എൻ്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എൻ്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു.Insulting or making derogatory comments about a woman’s dressing in public, including on social media considered as a form of harassment or cyberbullying, which is punishable under various laws in India.Cyberbullying especially when orchestrated by a person or PR agency is considered as a form of organized crime in India.Using public media to trigger a cyber attack on someone based on their appearance or dressing is also an organized crime.രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ലഹണി റോസ് വർഗീസും കുടുംബവും.

Related Posts

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
443
എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി
Crime

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി

August 15, 2026
257
ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
Crime

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

August 14, 2026
980
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു
Crime

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
48
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
307
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു
Crime

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
117
Next Post
മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയ്ക്ക് അവസാനം

മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയ്ക്ക് അവസാനം

Recent News

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

August 16, 2026
79
ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

August 16, 2026
272
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

August 16, 2026
15
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

August 16, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025