പെരുമ്പിലാവ്: കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കാനായി അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷകർ മൂന്ന് വർഷംമുതൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചവരായിരിക്കണം. അപേക്ഷകൾ ജനുവരി 30-നകം സ്വീകരിക്കും. സെക്രട്ടറി , ക്ഷേത്ര ഉപദേശക സമിതി, ശ്രീരാമസ്വാമി ക്ഷേത്രം, കടവല്ലൂർ പി.ഒ., തൃശ്ശൂർ 680543 എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കണം.ഫെബ്രുവരി 8-നാണ് ഏകാദശി. കൂടുതൽ വിവരങ്ങൾക്ക് 99801 69260, 95670 25605 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.