ചാലിശ്ശേരി: വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ കീഴിൽ 12ന് ഞായറാഴ്ച ചാലിശ്ശേരിയിൽ കരാട്ടെ ലോക റെക്കോർഡ് പെർഫോമൻസ് നടക്കും.രാവിലെ എട്ടിന് ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന പരിപാടി മന്ത്രി വി.അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.കേരളം ഉൾപ്പെടെ മറ്റു സംസ്‌ഥാങ്ങളിൽ നിന്നുള്ള ആറായിരത്തോളം കരാട്ടെ വിദ്യാർഥികൾ ലോക റെക്കോർഡ്നേടുവാനുള്ള പെർഫോമൻസിൽ പങ്കെടുക്കുമെന്ന് ഗ്രാൻറ് മാസ്‌റ്റർ മുഹമ്മദ് ആഷിഖ്, സെക്രട്ടറി ജനറൽ റെൻഷി വിനുപ്, ജില്ലാ ചീഫ് മിഥുൻ ലാൽ, ജസീം, അബുബക്കർ സിദ്ദീഖ് എന്നിവർ അറിയിച്ചു.