• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിക്കും,​ അറസ്റ്റ് ഉടൻ,​ നാളെ കോടതിയിൽ ഹാജരാക്കും

ckmnews by ckmnews
January 8, 2025
in UPDATES
A A
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിക്കും,​ അറസ്റ്റ് ഉടൻ,​ നാളെ കോടതിയിൽ ഹാജരാക്കും
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചിയിൽ എത്തിച്ച ശേഷം സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നാളെയായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുക. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലായിരിക്കും ബോബിയെ എത്തിക്കുക. ബോബി ചെമ്മണ്ണൂരിന്റെ അറസ്​റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി നേരത്തെ പറഞ്ഞിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ മ​റ്റ് പരാതികൾ ഉളളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു ,​

ബോബി ചെമ്മണ്ണൂർ കോയമ്പത്തൂരിൽ പുതിയ ജുവലറിയുടെ ഉദ്ഘാടനത്തിന് പോകാനിരിക്കെയാണ് വയനാട്ടിൽ നിന്ന് കസ്​റ്റഡിയിൽ എടുത്തത്. ജുവലറിയുടെ ഉദ്ഘാടനം ഇന്നായിരുന്നു. ബോബി ചെമ്മണ്ണൂരും നടി ഹൻസികയും ചേർന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ബോബിയെ കസ്​റ്റഡിയിൽ എടുത്തിട്ടും ഉദ്ഘാടന ചടങ്ങുകൾ കോയമ്പത്തൂരിൽ നടന്നിരുന്നു.കൊച്ചിയിലെ അഭിഭാഷകരുമായി ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യഹർജി നൽകുന്നത് ആലോചിച്ചിരുന്നുവെന്നാണ് വിവരം. സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനായിരുന്നു നീക്കം. ഉന്നതതല നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി പൊലീസ് ബോബിയെ കസ്​റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രിയുമായും പൊലീസ് മേധാവിയുമായും ഹണി റോസ് സംസാരിച്ചിരുന്നു. നിയമ നടപടിയിൽ നന്ദിയുണ്ടെന്നും ഹണി റോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഹണി റോസിന്റെ ധീരമായ പോരാട്ടത്തിന് സിനിമ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മയായ ഫെഫ്‌ക പിന്തുണ അറിയിച്ചു. മന്ത്രി ആർ ബിന്ദുവും നടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളായതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെടുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ബോബി ചെമ്മണ്ണൂരിന്റെ അറസ്​റ്റ് നല്ല മാ​റ്റത്തിനുളള തുടക്കമാകട്ടെയെന്നും ബിന്ദു പറഞ്ഞു.

Related Posts

ഏകാദശിക്ക് ഗുരുവായൂരപ്പന് മുന്നിൽ ഇനി തെളിയിക്കുന്നത് ‘നീതി വിളക്ക്’; 100 വർഷം പഴക്കമുള്ള ചടങ്ങിന് പേരുമാറ്റം
UPDATES

ഏകാദശിക്ക് ഗുരുവായൂരപ്പന് മുന്നിൽ ഇനി തെളിയിക്കുന്നത് ‘നീതി വിളക്ക്’; 100 വർഷം പഴക്കമുള്ള ചടങ്ങിന് പേരുമാറ്റം

September 15, 2026
108
കൂറ്റനാട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
UPDATES

കൂറ്റനാട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

September 15, 2026
410
ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്
UPDATES

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്

September 15, 2026
268
ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം
UPDATES

ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

September 15, 2026
75
ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു
UPDATES

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

September 15, 2026
242
മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു
UPDATES

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു

September 14, 2026
169
Next Post
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ? കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ? കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

Recent News

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

September 15, 2026
125
മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

September 15, 2026
314
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

September 15, 2026
43
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 15, 2026
694
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025