• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മുട്ടവിൽപ്പനക്കാരന് ​ഗൂ​ഗിൾ പേ ചെയ്തത് തുമ്പായി, പിടിയിലായത് ഭാര്യയും കാമുകനും; പൊലീസുകാരന്റെ മരണം കൊലപാതകം

ckmnews by ckmnews
January 7, 2025
in Crime
A A
മുട്ടവിൽപ്പനക്കാരന് ​ഗൂ​ഗിൾ പേ ചെയ്തത് തുമ്പായി, പിടിയിലായത് ഭാര്യയും കാമുകനും; പൊലീസുകാരന്റെ മരണം കൊലപാതകം
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: പൊലീസ് ഹെഡ്കോൺസ്റ്റബിളിനെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടി മുംബൈ റെയിൽവേ പൊലീസ്. പുതുവത്സര ദിനത്തിലാണ് 42 കാരനായ പോലീസ് ഹെഡ് കോൺസ്റ്റബിൾ വിജയ് രമേഷ് ചവാനെ കഴുത്ത് ഞെരിച്ച് ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാര്യയും കാമുകനുമടക്കം നാല് പേരെ പിടികൂടി. ചവാൻ്റെ ഭാര്യ പൂജ(35), കാമുകൻ ഭൂഷൺ നിംബ ബ്രാഹ്മണെ (29) എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. വിജയ് മരിച്ച് കഴിഞ്ഞാൽ വിവാഹിതരാകാമെന്നായിരുന്നു ഇവരുടെ പദ്ധതി. പ്രകാശ് എന്ന ധീരജ് ഗുലാബ് ചവാൻ (23), പ്രവീൺ ആബ പാൻപാട്ടിൽ (21) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

റെയിൽവേ പോലീസ് കമ്മീഷണർ രവീന്ദ്ര ഷിശ്വെയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ബ്രാഹ്മണെയുടെ പദ്ധതിയുടെ ഭാഗമായി പാൻപാട്ടിൽ ചവാനെ പുതുവർഷ രാവിൽ പാർട്ടിക്ക് വിളിച്ചതായി റെയിൽവേ പോലീസ് കണ്ടെത്തി. ചവാൻ എത്തിയപ്പോൾ, അവർ ധീരജിൻ്റെ ഇഇസിഒ കാറിൽ കറങ്ങി. പിന്നീട് രാത്രി 11.30 ഓടെ ചവാൻ അമിതമായി മദ്യപിച്ച് ലക്കുകെട്ടപ്പോൾ ബ്രാഹ്മണും പാൻപാട്ടീലും ചേർന്ന് കാറിനുള്ളിൽ കയറി കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് കൊണ്ടുപോയി. ലോക്കൽ ട്രെയിൻ വന്നപ്പോൾ, ചവാൻ്റെ മൃതദേഹം ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വരുത്തിത്തീർക്കാൻ പാളത്തിലേക്ക് വലിച്ചെറിഞ്ഞു.

എന്നാൽ, ട്രെയിനിൻ്റെ ലോക്കോപൈലറ്റുമാർ ഇവരെ കണ്ടതിനെ തുടർന്ന് ട്രെയിൻ നിർത്തുകയും പിന്നീട് റെയിൽവേ കൺട്രോൾ റൂമിൽ അറിയിക്കുകയുമായിരുന്നു. ചവാൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രതികളിലേക്കെത്തിയത്. ഗാൻസോലി പ്രദേശത്തെ മുട്ട വിൽപ്പനക്കാരന് തൻ്റെ അവസാന ഗൂഗിൾ പേ പേയ്മെൻ്റ് നടത്തിയതായി പൊലീസ് കണ്ടെത്തി. പോലീസ് ഈ സ്റ്റാളിൽ എത്തിയപ്പോൾ അതിനടുത്തായി ഒരു വൈൻ ഷോപ്പ് കണ്ടെത്തി. അവിടെ അന്വേഷിച്ചപ്പോൾ ചവാൻ ധീരജിനൊപ്പം അവിടെ എത്തിയതായി മനസ്സിലാക്കി. പോലീസ് സംഘം പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് പ്രതികളുടെ വഴി കണ്ടെത്തി.

കൂടാതെ, ചവാൻ തൻ്റെ സഹപ്രവർത്തകനോട് അവസാനമായി വീഡിയോ കോൾ ചെയ്ത് ഒരു പാർട്ടിക്ക് പോകുകയാണെന്ന് അറിയിച്ചു. ഈ വീഡിയോ കോളിൽ ധീരജിനെ പശ്ചാത്തലത്തിൽ കണ്ടതായി ഡിസിപി പാട്ടീൽ പറഞ്ഞു. ചവാൻ്റെ ഭാര്യയുടെ ഫോൺകോൾ വിശദാംശങ്ങളും പരിശോധിച്ചപ്പോൾ അവരും ധീരാജും തമ്മിൽ നിരവധി തവണ വിളിച്ചതായി കണ്ടെത്തി.

Related Posts

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി തിരൂർ പോലീസ്
Crime

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി തിരൂർ പോലീസ്

August 11, 2026
351
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
Crime

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
85
പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ
Crime

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

August 11, 2026
91
ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

August 11, 2026
385
ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
309
തിരൂരിൽ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു
Crime

തിരൂരിൽ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു

August 10, 2026
396
Next Post
ഫുട്ബോൾ കോച്ചിംഗ് വിദ്യാർത്ഥികൾക്കായി സ്പോർട്സ് ഹെൽത്ത് ക്ലാസ് സംഘടിപ്പിച്ചു

ഫുട്ബോൾ കോച്ചിംഗ് വിദ്യാർത്ഥികൾക്കായി സ്പോർട്സ് ഹെൽത്ത് ക്ലാസ് സംഘടിപ്പിച്ചു

Recent News

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

August 12, 2026
12
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

August 12, 2026
16
മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

August 12, 2026
198
കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

August 12, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025