എടപ്പാള്‍:യാസ്പോ പൊറൂക്കരയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ ആരോഗ്യ നികേതനം ഹോസ്പിറ്റൽസും,കെസിഐ പൊന്നാനിയും സംയുക്തമായി സ്പോർട്സ് വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു.ചെറിയ ചെറിയ പരിക്കുകൾ മൂലം കായിക പ്രതിഭകളുടെ കരിയർ നശിക്കുന്ന അവസ്ഥകൾ സാധാരണയാണെന്നും ഇത്തരം അവസ്ഥക്ക് വളരെ പ്രയോജനമായ പദ്ധതിയുമായി ഹോസ്പിറ്റൽ മുന്നോട്ടു വന്നിട്ടുള്ളതെന്നും പൊന്നാനി എസ് ഐ വിനോദ് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫറഞ്ഞു.ജെസിഐ ടി വി യെ കരീം അധ്യക്ഷത വഹിച്ചു.ആരോഗ്യ നികേതനം ഹോസ്പിറ്റൽ ചീഫ് ഫിസിഷൻ ഡോക്ടർ ഷമിൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിവിലേജ് കാർഡ് വിതരണം യാസ്പ്പോ സ്പോർട്സ് ചെയർമാൻ സുമേഷ് ഐശ്വര്യക്ക് ഷൗക്കത്ത് നടുവട്ടം കൈമാറി.വാർഡ് മെമ്പർ ക്ഷമ റഫീഖ്, യാസ്പ്പോ സ്പോർട്സ് ചെയർമാൻ സുമേഷ് ഐശ്വര്യ,വാസുദേവൻ മാസ്റ്റർ, സാവിത്രി ടീച്ചർ,ഡോക്ടർ ശില്പ ഷെമിൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.ഡോക്ടർ പ്രിൻസി നാരായണൻ,ഡോക്ടർ ഇസഹാക്ക്,ഷഹീർ എന്നിവര്‍ സെമിനാറിന് നേതൃത്വം കൊടുത്തു.യാസ്പോ സെക്രട്ടറി കെ സുന്ദരൻ സ്വാഗതവും ഹോസ്പിറ്റൽ സ്റ്റാഫ് ഹെഡ് സിന്ധു നന്ദിയും പറഞ്ഞു.