എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ 15 ലക്ഷം രൂപ ചിലവിൽ പൂർണ്ണമായും ചെമ്പോല പതിച്ച നമസ്കാര മണ്ഡപം സമര്‍പ്പണം നടത്തി.ശബരിമല മാളികപ്പുറം മുൻ മേൽശാന്തി യും ക്ഷേത്രം മേൽശാന്തിയും കുടിയായ പിഎം മനോജ് എംബ്രാന്തിരി പിഎം ശ്രീരാജ് എംബ്രാന്തിരി തന്ത്രി കെടി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നടന്ന പ്രതീക്ക പൂജകൾക്ക് ശേഷം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എംആര്‍ മുരളി സമർപ്പണം നിര്‍വഹിച്ചു. വിശിഷ്ടാതിഥികളായി എത്തിയ കൊല്ലൂർ മൂകാംബിക ദേവസ്വം ട്രസ്റ്റ് മെമ്പർ അഭിലാഷ് പ്രമുഖ പ്രവാസി വ്യവസായി വേണുഗോപാൽ മേനോൻ എന്നിവരെ ദേവസ്വം ആദരിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ സഹകരണത്തോടെ തുടങ്ങിയ ഇ ബാങ്കിംഗ് ഉൽഘടനം ദേവസ്വം കമ്മീഷണർ ടിസി ബിജു നിർവഹിച്ചു ചടങ്ങിൽ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ്കുമാർ ഏരിയ കമ്മിറ്റി ചെയർമാൻ ബേബി ശങ്കർ മെമ്പർ ഉദയൻ എടപ്പാൾ കെഎം പരമേശ്വരൻ നമ്പൂതിരി യുവി ഉദയൻ,കെവി വിജയൻ,ടിപി കുമാരൻ വാർഡ് മെമ്പർ മാരായ വിപി വിദ്യാധരൻ,എന്‍പി രജനി,എംകെ ഭവാനി അമ്മ,എസ്ബിഐ മാനേജർ വൈശാഖ് നമ്പൂതിരി, ദേവസ്വം ഇഒ ദിലീപ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.ഒരാഴ്ച നീണ്ട് നിൽക്കുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള ദ്രവ്യ കലശം ക്രിയകൾ ശുദ്ധി ക്രിയകൾ എന്നിവ തുടങ്ങി കലാപരിപാടികൾ അന്നദാനം മഹാ നിറമാല എന്നിവയും ഉണ്ടായിരുന്നു











