ചങ്ങരംകുളം:പന്താവൂർ പാലത്തിന് താഴെ ഗ്രൈനേഡ് കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തും. സ്ഥലത്ത് മലപ്പുറത്തു നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തി കണ്ടെത്തിയ ഗ്രനേഡ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂര്‍ പാലത്തിന് താഴെയാണ് ഗ്രൈനേഡ് കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് സംഭവം.പന്താവൂര്‍ പാലത്തിന് താഴെ മത്സ്യം പിടിക്കാനെത്തിയ രാജേഷ് എന്നയാളുടെ വലയില്‍ കുടുങ്ങുകയായിരുന്നു.സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചു .എസ്ഐ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി.വൈകുന്നേരം 7 മണിയോടെ മലപ്പുറത്തു നിന്നുംബോംബ് സ്ക്വോഡ് ഡോഗ് സ്ക്വാഡ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.ഉറവിടത്തെ കുറിച്ചും മറ്റും അന്വേഷണം നടത്തുമെന്നും ഗ്രനേഡ് കണ്ടെത്തിയ സ്ഥലത്ത് കൂടുതല്‍ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബോംബ് സ്ക്വാഡ് അംഗംകൃഷ്ണൻകുട്ടി,മലപ്പുറം ഡോഗ് സ്ക്വാഡ് അംഗങ്ങളായ അജിത്, സജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.











