ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദനഹാ പെരുന്നാൾ ആഘോഷിച്ചു.ഞായർ , തിങ്കൾ ദിവസങ്ങളിലായാണ് ദനഹ പെരുന്നാൾഞായറാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം പള്ളിക്കു മുന്നിൽ ഒരുക്കിയ വലിയ പിണ്ടിയിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ ആദ്യദീപം തെളിയിച്ചു.തുടർന്ന് അങ്ങാടികളിലെ വീടുകളിൽ ചിരാതുകൾ ,പിണ്ടികൾ മെഴുകുതിരികൾ എന്നിവ കത്തിച്ചു.ആറാം തീയതി തിങ്കളാഴ്ച രാവിലെ ദനഹാ പെരുന്നാൾ ശുശ്രഷകൾക്ക് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ മുഖ്യകാർമ്മികത്വം വഹിച്ചു.പ്രഭാത പ്രാർത്ഥന വെള്ളം വാഴവ് ,പെരുന്നാളിന്റെ രാജകീയ പ്രദക്ഷിണം ,വിശുദ്ധ കുർബാന എന്നിവയുണ്ടായി പ്രകാശത്തിൻ്റെ ഉത്സവമായ ദനഹാ പെരുന്നാളിൽ വീടുകളിൽ വൈകീട്ട് വിശ്വാസികൾ പിണ്ടിയിൽ ദീപങ്ങൾ ചിരാതുകൾ ,മെഴുകുതിരികൾ എന്നിവ തെളിയിച്ചു എല്ലാവർക്കും പിണ്ടി പെരുന്നാൾ ആശംസയും നേർന്നു.ക്രിസ്മസിൻ്റെ ഭാഗമായി തെളിയിച്ച നക്ഷത്രങ്ങൾ,അലങ്കാരങ്ങൾ എന്നിവയെല്ലാം ദനഹ പെരുന്നാളിൻ്റെ സമാപനത്തോടെ വീടുകളിൽ നിന്ന് മാറ്റപ്പെടും.ദനഹ പെരുന്നാളിന് വികാരി ഫാ.ബിജുമുങ്ങാം കുന്നേൽ , ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.