അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽആദ്യമായി പങ്കെടുത്തഋതുനന്ദയ്ക്ക് എ ഗ്രേഡ് ലഭിച്ചു.എച്ച്.എസ് വിഭാഗംനാടോടി നൃത്തത്തിലാണ്നാല് ക്ലസ്റ്ററുകളിലായിജില്ലാ കലോത്സവങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടഇരുപത്തിനാല് കലാപ്രതിഭകൾക്കൊപ്പം മത്സരിച്ച്ഋതുനന്ദ എ ഗ്രേഡ് നേടിയെടുത്തത്.വിവിധ കലോത്സവങ്ങളിൽമോണോ ആക്ട്,കുച്ചുപ്പുടി,നാടോടിനൃത്തം എന്നിവയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് പ്രതിഭ തെളിയിച്ച ഈ കലാകാരിഎടപ്പാൾ മോഡേൺഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.സംസ്ഥാന സ്കൂൾ കലോത്സവത്തിൽആലങ്കോട് എന്ന കൊച്ചുഗ്രാമത്തെസ്വന്തം പ്രതിഭ കൊണ്ട്അടയാളപ്പെടുത്തിയഋതുനന്ദ സുമേഷ് വട്ടക്കുളത്തിൻ്റെ ശിക്ഷണത്തിലാണ്നാടോടിനൃത്തം പഠിച്ചത്.ആലങ്കോട് തെക്കേതിൽ ധന്യ മണികണ്ഠൻ്റെയുംബി.മണികണ്ഠൻ്റെയുംമകളാണ് കുമാരി ഋതുനന്ദ.