എടപ്പാൾ:തുഞ്ചത്തെഴുത്തച്ഛൻ്റെ അസ്തിത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള പുതിയ ആഖ്യാനങ്ങളെ പ്രതിരോധിക്കാൻ കഴിയണമെന്ന് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.കെ അജിത് പറഞ്ഞു.തപസ്യ കലാ സാഹിത്യ വേദി ആലൂർ യൂണിറ്റ് നടത്തിയ തുഞ്ചൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.ഭാഷയുടെ നവോത്ഥാനത്തോടൊപ്പം മഹത്തായ സനാതന ധർമ്മത്തെ കേരളീയർക്ക് പകർന്നു നൽക്കാനും എഴുത്തച്ഛന് കഴിഞ്ഞു.എഴുത്തച്ഛൻ കൃതികളിലൂടെ തന്നെ കപട ആഖ്യാനങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കഴിയണം . അദ്ദേഹം പറഞ്ഞു.യോഗത്തിൽ സജിത്ത് പണിക്കർ അധ്യക്ഷത വഹിച്ചു. ശിവരാമൻ കൂടല്ലൂർ, മണികണ്ഠൻ ആനക്കര , മോഹൻ കുമാർ എന്നിവർ സംസാരിച്ചു.