• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

വാക്‌സിനോ രോഗം മാറാൻ ചികിത്സയോ ലഭ്യമല്ല, എന്നാലും എച്ച്‌എം‌പി‌വി പടർന്നുപിടിക്കാതെ തടയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ckmnews by ckmnews
January 6, 2025
in Highlights, International
A A
വാക്‌സിനോ രോഗം മാറാൻ ചികിത്സയോ ലഭ്യമല്ല, എന്നാലും എച്ച്‌എം‌പി‌വി പടർന്നുപിടിക്കാതെ തടയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യാതൊരു വിദേശ യാത്രാ പശ്ചാത്തലവുമില്ലാത്ത എട്ട് മാസം മാത്രം പ്രായമുള്ളൊരു കുഞ്ഞിന് ഇന്ത്യയിലാദ്യമായി ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. പക്ഷിപ്പനി പരത്തുന്ന വർഗത്തിൽപെടുന്ന ഒരു രോഗാണുവാണ് ഈ രോഗം പരത്തുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ്. മൂന്ന്മാസം പ്രായമുള്ളൊരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ചൈനയിലെ എച്ച്എംപിവി ബാധയുടെ വ്യാപനത്തെ തുടർന്ന് ഇന്ത്യയിലും ജാഗ്രതാ നി‌ർദ്ദേശം നൽകിയിരുന്നതാണ്. ചൈന ഇത് സാധാരണമായ കാര്യമാണെന്നാണ് പ്രതികരിച്ചതെങ്കിലും ഇന്ത്യയിൽ കേരളത്തിലും ജാഗ്രതയോടെ ആരോഗ്യരംഗം സ്ഥി‌തി വീക്ഷിക്കുകയാണ്. ഇതിനിടെയാണ് മുൻപ് യാത്രചെയ്‌ത പരിചയം പോലുമില്ലാത്ത എട്ട് മാസം മാത്രം പ്രായമുള്ളൊരു കുഞ്ഞിന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ രോഗം സ്ഥീരീകരിച്ചത്.

രോഗം കൂടുതൽ ഇവരിൽ

രോഗം ബാധിക്കാവുന്ന കുഞ്ഞുങ്ങളുടെ പരമാവധി പ്രായം ആറ് മാസം മുതൽ 12 മാസം വരെയാണ്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും രോഗം ബാധിക്കാം അതിനാൽ ശ്രദ്ധ വേണം. മാത്രമല്ല കൃത്യമായ വാക്‌സിനോ ആന്റി വൈറൽ മരുന്നുകളോ ഈ രോഗത്തിന് ചികിത്സ ലഭ്യമല്ല. ചൈനയിൽ എച്ച്എംപിവിയും കൊവിഡുമടക്കം വ്യാപിച്ചത് ലോകമാകെ വലിയ ആശങ്കയാണ് ഉയർത്തിയത്. ഇൻഫ്ളുവൻസ,എച്ച്എംപിവി, മൈകോപ്ളാസ്‌മ ന്യൂമോണിയെ,കൊവിഡ് എന്നിവയാണ് ശൈത്യകാലമായതോടെ അവിടെ പരക്കുന്നത്.

ശിശുക്കൾക്കും ഏറെ പ്രായം ചെന്നവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കുമാണ് എച്ച്എം‌പിവി ബാധയ്‌ക്ക് സാദ്ധ്യത കൂടുതൽ. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ശ്രദ്ധിക്കേണ്ടത്. അഞ്ച് മുതൽ 16 ശതമാനം വരെ കുട്ടികളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ന്യൂമോണിയ ബാധവരെ ആയേക്കാം.

ആദ്യം കണ്ടെത്തിയത് യൂറോപ്പിൽ

2001ൽ നെതർലാന്റ്‌സിലെ ബെർണാഡെറ്റ് ജി. വാൻ ഡെൻ ഹൂഗനും അവരുടെ സഹപ്രവർത്തകരുമാണ് ഈ രോഗത്തെ തിരിച്ചറിഞ്ഞത്. ശ്വാസകോശ ബുദ്ധിമുട്ടുകളുമായെത്തിയ 28 കുട്ടികളിലാണ് അന്നുവരെ കാണാത്ത ഈ രോഗാണുവിനെ കണ്ടെത്തിയത്. സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ് കാണുക. എന്നാൽ കൊച്ചുകുഞ്ഞുങ്ങളിൽ രോഗതീവ്രത കൂടും.

രോഗലക്ഷണങ്ങൾ

നെതർലാന്റ്‌സിന് പുറമേ ബ്രിട്ടൺ, ഫിൻലാന്റ്, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക,ചൈന എന്നിവിടങ്ങളിലും ഇപ്പോൾ ഇന്ത്യയിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ചുമ,മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, തൊണ്ടവേദന, പനി എന്നിവയാണ് സാധാരണയായി രോഗലക്ഷണങ്ങൾ. സ്ഥിതി വഷളായാൽ ശ്വാസതടസം, ആസ്‌ത്‌മ, ബ്രോങ്കേറ്റിസ്, ന്യൂമോണിയ എന്നിവയിലേക്ക് എത്തിച്ചേരാം. രോഗം വന്നാൽ രോഗപ്രതിരോധ ശേഷിയുള്ളവർക്ക് രണ്ട് മുതൽ അഞ്ച് ദിവസത്തിനകം മാറും. വീട്ടിൽ മതിയായ വിശ്രമമെടുത്താൽ മതിയാകും. വളരെ ചെറിയൊരു വിഭാഗത്തിന് ബ്രോങ്കോസ്‌കോപ്പി പോലെ ചികിത്സ വേണ്ടി വന്നേക്കാം. ലാബ് പരിശോധന വഴി മാത്രമേ എച്ച്എംപിവി ആണ് രോഗം എന്ന് തിരിച്ചറിയാൻ സാധിക്കൂ.

സമ്പർക്കം വഴി രോഗം പടരും

മനുഷ്യർ തമ്മിലെ സമ്പർക്കം വഴിയാണ് രോഗം പടരുക. രോഗബാധയുള്ളയാൾ ചുമയ്‌ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോഴും ഒപ്പം അവ‌ർ കൈകാര്യം ചെയ്‌ത വസ്‌തുക്കളുമായി സമ്പർക്കം വരുമ്പോഴും ഉദാഹരണത്തിന് കുട്ടികളുടെ ടോയ്‌സ്, വീട്ടിലെ വാതിലിന്റെ പിടിയടക്കമുള്ള ഭാഗങ്ങൾ, അവർ സ്ഥിരമായി പെരുമാറുന്ന സ്ഥലങ്ങൾ ഇവിടങ്ങളിൽ മറ്റൊരാൾ പെരുമാറുമ്പോൾ അവർക്ക് രോഗം വരാം. ബ്രോങ്കൈറ്റിസ്,സിഒപിഡി, എംഫിസിമ എന്നിവയുള്ളവർ ഈ രോഗത്തെ ശ്രദ്ധിക്കണം.

രോഗം പടരാതിരിക്കാൻ വേണ്ടത്

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രണ്ട് മുതൽ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. മാസ്‌ക് ധരിക്കുകയും, സമ്പർക്കമുണ്ടാകാനുള്ള സാദ്ധ്യത വന്നാൽ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുകയും ഒപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ തേടുകയും ചെയ്‌താൽ രോഗം പടരുന്നത് ഒഴിവാക്കാം.

Related Posts

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
133
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
International

കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 11, 2026
72
Next Post
എഴുത്തച്ഛൻ്റെ അസ്തിത്വം ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തെ പ്രതിരോധിക്കണം. – എം.കെ അജിത്.

എഴുത്തച്ഛൻ്റെ അസ്തിത്വം ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തെ പ്രതിരോധിക്കണം. - എം.കെ അജിത്.

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
23
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
165
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
72
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025