ചങ്ങരംകുളം:കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്ത മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ ഹസിൻ കെ വി ക്ക് പെരുമുക്ക് ശാഖ മുസ്‌ലിം ലീഗും കെഎംസിസിയും ചേർന്ന് ആദരവ് നല്‍കി.ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി,എംഎസ്എഫ് സംസ്ഥാന ട്രഷറർ അഷ്‌ഹർ,പഞ്ചായത്ത് ട്രഷറർ ഉസ്മാൻ,മേഖല ജോയിൻ സെക്രട്ടറി അബൂബക്കർ,യൂത്ത് ലീഗ് പഞ്ചായത്ത് വൈ പ്രസിഡന്റ് ഷാഫി,നദീം വാഫി,മുഹാഫ്,എംഎസ്എഫ്,കെഎംസിസി നേതാകളായ മുസ്തഫ,ഷക്കീർ,അബി,ഇക്ബാൽ,ആബിദ്,മനാഫ്,അഷ്‌റഫ്,അഹമ്മദ്,മൊയ്‌ദീൻ കുട്ടി,അബ്ദുമോൻ,അബുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.