മാറഞ്ചേരി:പി.സി. ഡബ്ലിയു.എഫ് ( PCWF)മൂന്നാമത് സാഹിത്യ പുരസ്കാരം പ്രമുഖ സാഹിത്യകാരൻ കെ.പി.രാമനുണ്ണി സീനത്ത് മാറഞ്ചേരിക്ക് സമ്മാനിച്ചു.മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പി.സി.ഡബ്ലിയു.എഫ് പതിനേഴമാത് വാർഷിക സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.സീനത്ത് മാറഞ്ചേരി രചിച്ച “വെറ്റിലപ്പച്ച” എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.വാർഷിക സമ്മേളനം എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് സി.എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ സഫാരി അബുബക്കർ, ഒ.സി. സലാഹുദീൻ,പി.ടി. അജയ് മോഹൻ,അശ്റഫ് കോക്കൂർ, അടാട്ട് വാസുദേവൻ എന്നിവർ പ്രസംഗിച്ചു.സീനത്ത് മാറഞ്ചേരി മറുപടി പ്രസംഗം നടത്തി.