• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

നിലമ്പൂര്‍ എംഎല്‍എ പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ് ‘അറസ്റ്റ് രാഷ്രട്രീയ പ്രേരിതം ‘ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് അൻവര്‍

ckmnews by ckmnews
January 6, 2025
in Politics
A A
നിലമ്പൂര്‍ എംഎല്‍എ പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ് ‘അറസ്റ്റ് രാഷ്രട്രീയ പ്രേരിതം ‘ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് അൻവര്‍
0
SHARES
282
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി.

14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചിരുന്നു

അതിനിടെ അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. പി.വി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കി. പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി വി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവറിന്‍റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്‍റെ വീട്ടിലെത്തിയത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്‍റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നും അന്‍വര്‍ വിമര്‍ശിച്ചു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കിൽ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത് മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു.

Related Posts

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
Politics

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

November 22, 2025
284
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം പേർ; സൂക്ഷ്മ പരിശോധന നാളെ
Politics

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം പേർ; സൂക്ഷ്മ പരിശോധന നാളെ

November 21, 2025
50
ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു, ഹൈക്കോടതി ഇടപെടണം; വി ഡി സതീശൻ
Kerala

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു, ഹൈക്കോടതി ഇടപെടണം; വി ഡി സതീശൻ

November 18, 2025
55
SIRന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; പി കെ കുഞ്ഞാലിക്കുട്ടി ഹർജി നൽകി
Politics

SIRന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; പി കെ കുഞ്ഞാലിക്കുട്ടി ഹർജി നൽകി

November 17, 2025
324
സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല: വെള്ളാപ്പള്ളി
Politics

സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല: വെള്ളാപ്പള്ളി

November 17, 2025
107
എസ്‌ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്’; നിയമയുദ്ധം തുടരുമെന്ന് എം വി ഗോവിന്ദന്‍
Politics

എസ്‌ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്’; നിയമയുദ്ധം തുടരുമെന്ന് എം വി ഗോവിന്ദന്‍

November 15, 2025
109
Next Post
വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

Recent News

ദാമ്പത്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ‘പാത്ത്‌വേ’ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം; ശില്പശാല നടത്തി

ദാമ്പത്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ‘പാത്ത്‌വേ’ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം; ശില്പശാല നടത്തി

November 23, 2025
33
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു

November 23, 2025
107
തെരെഞ്ഞെടുപ്പ് മത്സരത്തിന് എം ടി എം കോളേജിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

തെരെഞ്ഞെടുപ്പ് മത്സരത്തിന് എം ടി എം കോളേജിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

November 23, 2025
211
ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍

ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍

November 23, 2025
280
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025