• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ആരാധകരെ കൂടെകൂട്ടാൻ കേരള ബ്ലാസ്റ്റേഴ്സ്; ഫാന്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കും

ckmnews by ckmnews
January 4, 2025
in Sports
A A
ആരാധകരെ കൂടെകൂട്ടാൻ കേരള ബ്ലാസ്റ്റേഴ്സ്; ഫാന്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കും
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പിണങ്ങിനിൽക്കുന്ന ആരാധകരെ കൂടെക്കൂട്ടാൻ ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇതിനായി ഫാന്‍ അഡൈ്വസറി ബോര്‍ഡ് (എഫ്.എ.ബി) രൂപീകരിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിൽ തുടർച്ചയായി പരാജയപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ മാനേജ്മെന്റിനെതിരെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രം​ഗത്തെത്തിയിരുന്നു. സ്റ്റേഡിയത്തിൽ നൽകുന്ന പിന്തുണ ഉൾപ്പെടെ ആരാധകർ ഒഴിവാക്കിയതിന് പിന്നാലെയാണ് ഫാൻസ് അഡൈ്‍വസറി രൂപീകരിക്കാൻ ക്ലബ് ലക്ഷ്യമിടുന്നത്.എഫ്എബി വഴി മാനേജുമെന്റുമായി ആരാധകര്‍ക്ക് നേരിട്ട് ആശയവിനിമയം സാധ്യമാകും. ആരാധകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ പരി​ഗണിക്കപ്പെടും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതായിരിക്കും ഫാന്‍ അഡൈ്വസറി ബോര്‍ഡ്. വര്‍ഷത്തില്‍ നാല് തവണ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ബോര്‍ഡ് അംഗങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ക്ലബിന്റെ പ്രകടനം, ടിക്കറ്റ് വിതരണം, ആരാധക അടിത്തറ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയും നടക്കും.ഫാന്‍ അഡൈ്വസറി ബോര്‍ഡിന്റെ ഭാഗമാകുന്നതിനായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം. 19 വയസ്സിന് മുകളില്‍ പ്രായമുള്ള ക്ലബിന്റെ ഏത് ആരാധകര്‍ക്കുംഅപേക്ഷ നല്‍കുവാന്‍ സാധിക്കും. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയപരിധി. ആകെ 12 പ്രതിനിധികളില്‍ ഒമ്പത് പേര്‍ രാജ്യത്തിനകത്തു നിന്നുള്ളവരും രണ്ട് പേര്‍ അന്താരാഷ്ട്ര പ്രതിനിധികളുമായിരിക്കും. പ്രത്യേക പരിഗണനാ വിഭാഗത്തില്‍ നിന്നും ഒരു പ്രതിനിധിയുമുണ്ടായിരിക്കും.ഒരു വര്‍ഷമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പ്രവര്‍ത്തന കാലയളവ്. ഒരു ടേം പൂര്‍ത്തിയാക്കിയ അംഗത്തിന് തുടര്‍ന്നുവരുന്ന ഒരു വര്‍ഷക്കാലയളവിലേക്ക് വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. പുതിയ വ്യക്തികളുടേയും പുതിയ ആശയങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണിത്.ട്രാന്‍സ്ഫറുകള്‍, ടീം സെലക്ഷനുകള്‍, സ്‌പോര്‍ട്‌സ് സംബന്ധമായ മറ്റ് തീരുമാനങ്ങള്‍ തുടങ്ങിയവയില്‍ ഫാന്‍ അഡൈ്വസറി ബോര്‍ഡിന് പങ്കാളിത്തമുണ്ടാവില്ല. ഇക്കാര്യങ്ങള്‍ കോച്ചിങ് സ്റ്റാഫിന്റെയും മാനേജ്‌മെന്റിന്റെയും അധികാരപരിധിയിലായിരിക്കും. www.keralablasters.in. എന്ന വെബ്‌സൈറ്റിലൂടെ ഫാന്‍ അഡൈ്വസറി ബോര്‍ഡിലെ അംഗത്വത്തിനായി അപേക്ഷ നല്‍കാം.

Related Posts

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി
Sports

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

July 24, 2026
6
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി
Sports

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

July 23, 2026
544
ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
81
ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
Sports

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

July 21, 2026
202
കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം
Sports

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം

July 20, 2026
300
ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ
Kerala

ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ

July 20, 2026
530
Next Post
‘നിങ്ങളുടെ സ്‌കൂൾ അവിടെത്തന്നെ ഉണ്ടാകും’; വെള്ളാർമല സ്‌കൂളിലെ കുഞ്ഞുങ്ങൾക്ക് കരുതലായി മുഖ്യമന്ത്രി

'നിങ്ങളുടെ സ്‌കൂൾ അവിടെത്തന്നെ ഉണ്ടാകും'; വെള്ളാർമല സ്‌കൂളിലെ കുഞ്ഞുങ്ങൾക്ക് കരുതലായി മുഖ്യമന്ത്രി

Recent News

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
0
എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്

എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്

July 27, 2026
0
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

July 27, 2026
39
ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025