എടപ്പാൾ ഉപജില്ല കലോത്സവത്തിന്റെന പ്രധാന വേദിയിലെ പന്തലിന്റെ. “കാൽനാട്ടൽ” ചടങ്ങ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ്.എം.എ നിർവഹിച്ചു. പോട്ടൂർ മോഡേൺ ഹയർ സെക്കന്റെറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പൊന്നാനി പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ് മുഖ്യ അതിഥിയായിരുന്നു.നവംബർ 4, 5, 6, 7 തീയ്യതികളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ 11 വേദികളിലായി 1000 കണക്കിന് മത്സരാർത്ഥികൾ പങ്കെടുക്കുന്നതാണ്.പന്തലിന്റെക കാൽനാട്ടൽ ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദരാലി.പി.വി, പി.ടി.എ പ്രസിഡന്റ് യൂനസ്,എൻ.മൊയ്തുണ്ണി,പി.ഹസ്സൻ,പന്നിക്കോട് രവികുമാർ,എ.വി.സുഭാഷ്, സി.വി അബ്ദുൾ അസീസ്, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.