• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘മദ്യപിച്ച കസ്റ്റമറിന് തിരികെ പോകാൻ ബാറുകൾ ഡ്രൈവറെ ഏർപ്പാടാക്കണം’, പുതിയ നിർദേശവുമായി എംവിഡി

ckmnews by ckmnews
December 31, 2024
in UPDATES
A A
‘മദ്യപിച്ച കസ്റ്റമറിന് തിരികെ പോകാൻ ബാറുകൾ ഡ്രൈവറെ ഏർപ്പാടാക്കണം’, പുതിയ നിർദേശവുമായി എംവിഡി
0
SHARES
132
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമായിരിക്കെ ബാറുകൾക്കും ഹോട്ടലുകൾക്കും പുതിയ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വാഹനത്തിലെത്തി മദ്യപിച്ചവർക്ക് ബാറുകൾ ഡ്രൈവറെ ഏർപ്പാടാക്കി നൽകണമെന്നാണ് നിർദേശം. പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ബാർ വളപ്പിൽ ലഭ്യമാക്കണമെന്ന് ആർടിഒ (എൻഫോഴ്‌സ്‌മെന്റ്) ജില്ലയിലെ ബാർ ഹോട്ടൽ മാനേജർമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. മദ്യപിച്ചുള്ള റോഡ് അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് എംവിഡിയുടെ പുതിയ നിർദേശം.ഡ്രൈവറുടെ സേവനം ലഭ്യമാണെന്ന വിവരം ബാറിലെത്തുന്ന കസ്റ്റമേഴ്‌സിനെ അറിയിക്കണം. മദ്യപിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാകാവുന്ന അപകട സാദ്ധ്യതകളെക്കുറിച്ചുള്ള അറിയിപ്പ് നൽകണം. ആരൊക്കെ ഡ്രൈവറുടെ സേവനം ഉപയോഗപ്പെടുത്തി എന്ന് വിശദമാക്കുന്ന രജിസ്റ്റ‌ർ സൂക്ഷിക്കണം. മദ്യപിച്ചതിനുശേഷം ഉപഭോക്താക്കൾ ഡ്രൈവറുടെ സേവനം നിരസിക്കുകയോ വാഹനം സ്വയം ഓടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഹോട്ടൽ അധികൃതർ അടുത്ത പൊലീസ് സ്റ്റേഷനിലോ ആർടിഒ ഓഫീസിലോ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതിന് പുറമെ മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, രണ്ടിലധികം ആളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യും. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. മറ്റുള്ളവരുടെ ഡ്രൈവിംഗിന് ബാധിക്കുന്ന രീതിയിൽ വിവിധ വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്ക് എതിരെയും ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കും.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
4
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
6
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
6
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
4
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
3
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
5
Next Post
യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം; ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി

യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം; ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
4
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
6
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
6
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025