• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാലക്കാട് വാഹനാപകടം; കാർ സഞ്ചരിച്ചത് റോങ് സൈഡിലൂടെ; കല്ലടിക്കോട് പോലീസ് കേസെടുത്തു

ckmnews by ckmnews
October 23, 2024
in Kerala
A A
0
SHARES
370
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് വാഹനാപകടത്തിൽ‌പ്പെട്ട കാർ അമിത വേഗതയിൽ ആയിരുന്നെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്. കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ടെന്നും രക്തസാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. റോങ് സൈഡിലൂടെയാണ് കാർ സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.അപകടത്തിൽ കല്ലടിക്കോട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10.38നാണ് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചത്. സംഭവ സ്ഥലത്ത് വെച്ച് നാല് പേരും ആശുപത്രിയിൽ വെച്ച് ഒരാളുമാണ് മരിച്ചത്. വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ്‌ (27) എന്നിവരാണ് മരിച്ചത്.പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ.കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ പറഞ്ഞു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയെങ്കിലും മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തയയില്ല. മരിച്ചവർ എല്ലാം സിപിഐഎം പ്രവർത്തകരാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് പൊതുദർശനത്തിന് എത്തിച്ചു. കോങ്ങാട് ബസ്റ്റാന്റ് പരിസരത്താണ് പൊതുദർശനം. പഞ്ചായത്ത് ആണ് പൊതുദർശനം സംഘടിപ്പിക്കുന്നത്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
49
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
164
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
74
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
29
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
51
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
39
Next Post
തൃശൂരിൽ ഫ്‌ളെയിംഗ് സ്‌ക്വാഡുകളെ വിന്യസിച്ചു;    ഇനി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം

തൃശൂരിൽ ഫ്‌ളെയിംഗ് സ്‌ക്വാഡുകളെ വിന്യസിച്ചു; ഇനി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
106
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
49
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
164
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
122
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025