• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

മാരുതി 800 ന്‍റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു; വിട പറഞ്ഞത് സുസുക്കി മോട്ടോർ കോർപറേഷന്‍റെ മുൻ ചെയർമാൻ

ckmnews by ckmnews
December 27, 2024
in International
A A
മാരുതി 800 ന്‍റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു; വിട പറഞ്ഞത് സുസുക്കി മോട്ടോർ കോർപറേഷന്‍റെ മുൻ ചെയർമാൻ
0
SHARES
99
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയ മുൻ ചെയർമാൻ ഒസാമു സുസുക്കി 94ാമത്തെ വയസിൽ അന്തരിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമുവായിരുന്നു. താൻ നേതൃത്വം നൽകിയ കാലയളവ് കൊണ്ട് ജാപ്പനീസ് വാഹന നിർമ്മാതാക്കളെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ ഒസാമു സുസുക്കിയുടെ പങ്ക് വലുതായിരുന്നു.ഒസാമുവിന്റെ കാലത്താണ് മാരുതി സാധാരണക്കാർക്കു വേണ്ടിയുള്ള ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്.1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടർ കോർപറേഷനിൽ ജൂനിയർ മാനേജ്മെന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് മികവേറിയ പ്രവർത്തനം കാ‍ഴ്ച വെച്ചുകൊണ്ട് പടിപടിയായി ഡയറക്ടർ സ്ഥാനം വരെയെത്തുകയായിരുന്നു. 1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായി. 2000ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ, സുസുക്കി മോട്ടോറിൻ്റെ ഏകീകൃത വിൽപ്പന 1978-ൽ ഏകദേശം 300 ബില്യൺ യെൻ (1.9 ബില്യൺ ഡോളർ) എന്നതിൽ നിന്ന് 2006 സാമ്പത്തിക വർഷത്തിൽ 3 ട്രില്യൺ യെൻ ആയി ഉയർന്നിരുന്നു. ഇന്ത്യയുൾപ്പെടെ വളർന്നുവരുന്ന വിപണികളിൽ ഒതുക്കമുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ വാഹനങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിൻ്റെ തന്ത്രപരമായ നീക്കങ്ങളാണ് കമ്പനിയെ വേറിട്ടുനിർത്തിയത്. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ‍ഴിക്കപ്പെടുന്നത് മാരുതിയുടെ കാറുകളാണ് എന്നുള്ളത് അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഉദാഹരണമാണ്.

Related Posts

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
128
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
International

കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 11, 2026
72
Next Post
ചങ്ങരംകുളം പന്താവൂരില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

ചങ്ങരംകുളം പന്താവൂരില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

Recent News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
84
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
50
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
177
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
243
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025