ചങ്ങരംകുളം പന്താവൂരില്‍ തമിഴ്നാട് സ്വദേശി വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നീടമംഗലം തിരുവാരൂര്‍ സ്വദേശി ജഗന്നാഥന്റെ മകന്‍ 58 വയസുള്ള ബാലുവാണ് മരിച്ചത്.പന്താവൂര്‍ കാളാച്ചാല്‍ പാടത്ത് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് ബാലുവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടത്.വയലില്‍ ജോലി ചെയ്തിരുന്ന ബാലു കുഴഞ്ഞ് വീണ് മരിച്ചതാണെന്നാണ് നിഗമനം.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസ് സ്ഥലത്ത്എത്തി.മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഏതാനും വര്‍ഷമായി ചങ്ങരംകുളം മേഖലയില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു ബാലു.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും









